30 May Saturday

കൊടുങ്ങല്ലൂരിൽ ഇന്നുമുതൽ നിരോധനാജ്ഞ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

കൊടുങ്ങല്ലൂർ ഭരണിയുമായി ബന്ധപ്പെട്ട് മന്ത്രി എ സി മൊയ്‌തീന്റെ അധ്യക്ഷതയിൽ നടന്ന ഉന്നതതല യോഗം

കൊടുങ്ങല്ലൂർ
കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി കൊടുങ്ങല്ലൂരിൽ ഞായറാഴ്ച മുതൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ ഭരണിക്ക് ആളുകൾ കൂട്ടത്തോടെ പങ്കെടുക്കുന്നത് തടയാനാണ് ഞായറാഴ്ച മുതൽ 29 വരെ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച കൊടുങ്ങല്ലൂർ ഭരണിയുടെ പ്രധാന ചടങ്ങായ കോഴിക്കല്ല് മൂടലിന് നിരവധി പേർ എത്തിയിരുന്നു.  
കോമരക്കൂട്ടങ്ങളും വിശ്വാസികളും ഇനിയുള്ള ദിവസങ്ങളിൽ വന്നുതുടങ്ങും. ഇതൊഴിവാക്കാനാണ് കൊടുങ്ങല്ലൂരിൽ മന്ത്രി എ സി മൊയ്തീൻ പങ്കെടുത്ത യോഗത്തിനുശേഷം  കലക്ടർ എസ് ഷാനവാസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലാണ് അഞ്ചിൽ കൂടുതൽ പേർ കൂട്ടം കൂടുന്നത് നിരോധിച്ചിട്ടുള്ളത്. അശ്വതി കാവുതീണ്ടൽ അടക്കമുള്ള ചടങ്ങുകൾ നടക്കും. 
വി ആർ സുനിൽകുമാർ എംഎൽഎ,  കൊച്ചിൻ  ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എ ബി മോഹനൻ  തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top