27 May Wednesday

പ്രതിരോധ അവബോധമുണർത്തി ആരോഗ്യകേന്ദ്രം ജീവനക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Mar 22, 2020

ഓട്ടൻതുള്ളലിലൂടെ ബോധവൽക്കരണം നടത്തുന്ന മുള്ളൂർക്കര പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാർ

വടക്കാഞ്ചേരി 
കോവിഡ് പ്രതിരോധത്തിന് കരുത്ത് പകർന്ന് മുള്ളൂർക്കര പ്രാഥമിക ആരോഗ്യകേന്ദ്രം  ജീവനക്കാർ. ഓട്ടൻ തുള്ളലിലൂടെ പ്രതിരോധ അവബോധം സൃഷ്ടിക്കുകയാണ് ഇവർ.  വടക്കാഞ്ചേരി പ്രസ് ക്ലബിനുമുമ്പിൽ നടന്ന അവതരണം ശ്രദ്ധേയമായി.  ബോധവൽക്കരണ സന്ദേശം കോർത്തിണക്കിയ ഓട്ടൻതുള്ളലിലെ  ഗാനരചന ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ആർ എ ബുഷറയാണ്. ആശാ വർക്കർമാരായ  വി സി ലീന, കെ ദീപ, കെ എസ്  ശാരിക, ജലജ ശിവദാസ് എന്നിവരാണ് കൈകളുടെ ശുചിത്വം ഉറപ്പാക്കുന്ന ആശയം ഉൾപ്പെടുത്തി മികച്ച അവതരണം നടത്തിയത്. വടക്കാഞ്ചേരി പ്രസ് ക്ലബ്‌ പ്രസിഡന്റ് വി മുരളി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  മേരി തോമസ് ആരോഗ്യ പ്രവർത്തകർക്ക് ഉപഹാരം നൽകി. മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റ് എം എച്ച് അബ്ദുൾ സലാം,  പ്രസ് ക്ലബ്‌ സെക്രട്ടറി ശശികുമാർ കൊടക്കാടത്ത് എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top