01 April Wednesday

അടിപിടിക്കേസിലെ പ്രതി മൊബൈൽ മോഷണത്തിന് പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
കൊരട്ടി
വൃദ്ധനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആളെ മോഷ്ടിച്ച മൊബൈലുമായി കൊരട്ടി പൊലീസ്‌ പിടികൂടി. കൊരട്ടി ആറ്റപ്പാടം സ്വദേശി കാട്ടുപറമ്പൻ ജോസിന്റെ മകൻ ഷിജോയ് (40 ) ആണ് പിടിയിലായത്.
 ഷിജോയ്‌ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയതായി രണ്ടാഴ്ച മുമ്പ്‌ ആറ്റപ്പാടം  കളരിക്കൽ വീട്ടിൽ സുദർശൻ കൊരട്ടി സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പൊലീസ് ഷിജോയിയെ അന്വേഷിച്ച് ചെല്ലുകയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയുമുണ്ടായി. ഇതിനുശേഷം ഇയാൾ മർദിച്ചതായും കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തുന്നതായും കാണിച്ച് വീണ്ടും പരാതിപ്പെട്ടതോടെ കേസ് രജിസ്റ്റർ ചെയ്‌തു. ഇതറിഞ്ഞ ഷിജോയി ഒളിവിൽപ്പോയി. 
കഴിഞ്ഞ ദിവസം രാത്രി ഇയാൾ വീടിനു സമീപം എത്തിയതായി രഹസ്യവിവരം കിട്ടിയ സിഐയും സംഘവും  സ്ഥലത്തെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച  ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇയാൾ സ്ഥിരമായി മദ്യപിച്ച് നാട്ടിൽ വഴക്കുണ്ടാക്കാറുള്ള ആളാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
ജോലിയൊന്നുമില്ലാത്ത ഷിജോയിയുടെ കൈയിൽ വിലയേറിയ മൊബൈൽഫോൺ കണ്ട്  വിശദമായി ചോദ്യം ചെയ്തതോടെയാണ് മുമ്പ്‌ ജോലിക്കു പോയിരുന്ന വീട്ടിൽനിന്നും മോഷ്ടിച്ച ഫോണാണെന്ന് തെളിഞ്ഞത്. 
ഫോൺ നഷ്ടപ്പെട്ടതായി കാണിച്ച് ഉടമ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പ്രധാന വാർത്തകൾ
 Top