01 April Wednesday

പുല്ലും കളയും: കർഷകർക്ക് കനത്ത നഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020
ചാലക്കുടി
കൃഷിയിടത്ത് പുല്ല് കയറിയതോടെ കർഷകർക്ക് കനത്ത നഷ്ടം. വെള്ളാഞ്ചിറ പാടശേഖരത്ത് കൃഷിയിറക്കിയ കർഷകർക്കാണ് പുല്ലും കളയും വിനയായി മാറിയിരിക്കുന്നത്. കർഷക സമിതിയുടെ നേതൃത്വത്തിൽ ഏക്കറോളം സ്ഥലത്താണ് കൃഷിയിറക്കിയത്. കൊയ്യാൻ സമയമായെങ്കിലും പുല്ല് നിറഞ്ഞതിനാൽ കൊയ്ത്ത് നടത്താനാകുന്നില്ല. നല്ല വിളവ് ലഭിക്കില്ലെന്ന് ഉറപ്പായതിനാൽ കൊയ്ത്ത് നടത്താനും കർഷകർക്ക് താൽപ്പര്യമില്ല. ഞാറ് നടുന്ന സമയത്ത് വെള്ളം ലഭ്യമല്ലാതായതാണ് കൃഷിയിടത്ത് പുല്ല് വളരാൻ കാരണമായതെന്നാണ് കർഷകർ പറയുന്നത്. ഞാറ് വളർന്നതോടൊപ്പം പുല്ലും വ്യാപകമായി വളർന്നതിനാൽ ഇവ നീക്കം ചെയ്യാനുമായില്ല. പാടശേഖരത്തിന് സമീപം വെള്ളാഞ്ചിറ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുണ്ടെങ്കിലും ഇവിടെ പമ്പ് ചെയ്യുന്ന വെള്ളം മൂന്ന് കിലോമീറ്ററോളം അകലേക്കാണ് കൊണ്ടുപോകുന്നത്. 
ഏറെ പ്രതീക്ഷയോടെ കൃഷിയിറക്കിയ നിരവധി കർഷകർക്കാണിപ്പോൾ കൃഷിയിടത്തിൽ വളർന്നിരിക്കുന്ന പുല്ല് വില്ലനായത്.  
പ്രധാന വാർത്തകൾ
 Top