04 June Thursday

ഏദന്റെ അന്ത്യചുംബനം ഏറ്റുവാങ്ങി യേശുദാസ്‌ യാത്രയായി

വെബ് ഡെസ്‌ക്‌Updated: Saturday Feb 22, 2020

യേശുദാസിന്റെ അന്ത്യകർമങ്ങൾക്ക് സാക്ഷിയായി ഭാര്യ ഷെമിയും മകൻ ഏദനും (ഏദൻ സഹോദരന്റെ ചുമലിൽ)

അരിമ്പൂർ
 തിരുപ്പൂർ അപകടത്തിൽ മരിച്ച അരിമ്പൂർ കൈപ്പിള്ളി സ്വദേശി കൊള്ളന്നൂർ വീട്ടിൽ യേശുദാസിന്റെ (37) മൃതദേഹം എറവ് കപ്പൽപ്പള്ളിയിൽ സംസ്കരിച്ചു.  
നാലു വയസ്സുകാരനായ മകൻ ഏദൻ അന്ത്യചുംബനം നൽകിയത് നാടിനെയാകെ കണ്ണീരിലാഴ്ത്തി. കൈപ്പിള്ളിയിലെ വീട്ടിൽ അന്തിമോപചാരമർപ്പിക്കാൻ നൂറുകണക്കിനാളുകളാണെത്തിയത്. 
യേശുദാസ് താമസിച്ചിരുന്ന ബംഗളൂരു കൊത്തന്നൂർ ദിന്നെയിലെ ലിറ്റിൽ ഫ്ലവർ ചർച്ച് വികാരി ജോർജ് മേലാഡൂർ പ്രത്യേക പ്രാർഥന നടത്തി. മന്ത്രി സി രവീന്ദ്രനാഥ്, ടി എൻ പ്രതാപൻ എം പി,സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് തുടങ്ങി നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. കൃഷി മന്ത്രി വി എസ് സുനിൽ കുമാറിനുവേണ്ടി വെളുത്തൂർ വില്ലേജ് ഓഫീസർ ഷലിജ് റീത്ത് സമർപ്പിച്ചു. കൈപ്പിള്ളിയിൽ നിന്ന് വിലാപയാത്രയായി മൃതദേഹം എറവ് കപ്പൽപ്പള്ളിയിലെത്തിച്ചു.  എറവ് കപ്പൽപ്പള്ളി വികാരി ഫാ.ജോസ് പുന്നോലിപ്പറമ്പിൽ , അസി.വികാരി ഫാ.സിജോ മുരിങ്ങാത്തേരി എന്നിവർ സംസ്കാരചടങ്ങുകൾക്ക് കാർമികരായി.
പ്രധാന വാർത്തകൾ
 Top