27 February Thursday

മത്സ്യത്തൊഴിലാളികളും കുടുംബസമേതം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020
മാള
മനുഷ്യമഹാശൃംഖലയിൽ മത്സ്യത്തൊഴിലാളികൾ കുടുംബസമേതം പങ്കെടുക്കാൻ മത്സ്യത്തൊഴിലാളി യൂണിയൻ മാള ഏരിയ സമ്മേളനം തീരുമാനിച്ചു. 
സിഐടിയു ഏരിയ സെക്രട്ടറി സി ആർ പുരുഷോത്തമൻ ഉദ്‌ഘാടനം ചെയ്‌തു. പി കെ മാധവൻ അധ്യക്ഷനായി. വി എസ്‌ ലക്ഷ്‌മണൻ, എ യു മുഹമ്മദ്‌, എ വി ഉണ്ണികൃഷ്‌ണൻ, പ്രിൻസി സജീവൻ എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: പി കെ മാധവൻ (പ്രസിഡന്റ്‌), സി എസ്‌ രഘു (സെക്രട്ടറി), എ എസ്‌ വിജേഷ്‌ (ട്രഷറർ). 
മത്സ്യത്തൊഴിലാളി യൂണിയൻ കരൂപ്പടന്ന യൂണിറ്റ്‌ സമ്മേളനം മനുഷ്യ മഹാശൃംഖല വിജയിപ്പിക്കാൻ തീരുമാനിച്ചു. പി കെ മാധവൻ ഉദ്‌ഘാടനം ചെയ്‌തു. എ യു മുഹമ്മദ്‌, ടി ഇ ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ എം നൗഫൽ (പ്രസിഡന്റ്‌), പി എച്ച്‌ മുഹമ്മദ്‌ (സെക്രട്ടറി), വി എ ഹസൻ (ട്രഷറർ).
 
പ്രധാന വാർത്തകൾ
 Top