11 August Thursday

ചാവക്കാട്‌, കൊടുങ്ങല്ലൂർ 
ഏരിയ സമ്മേളനം
ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021
തൃശൂർ
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ചാവക്കാട്‌, കൊടുങ്ങല്ലൂർ,  ഏരിയ സമ്മേളനങ്ങൾ ഞായറാഴ്‌ച തുടങ്ങും. സമ്മേളനത്തോടനുബന്ധിച്ച അനുബന്ധ പരിപാടികളെല്ലാം ശനിയാഴ്‌ചയോടെ സമാപിച്ചു. ചാവക്കാട്‌ ഏരിയ സമ്മേളനം കെ മണി നഗറിൽ (ഗുരുവായൂർ ടൗൺ ഹാൾ) നടക്കും. രാവിലെ 9.30ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം എ സി മൊയ്‌തീൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മുരളി പെരുനെല്ലി എംഎൽഎ, കെ വി അബ്ദുൾഖാദർ, സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ എന്നിവർ പങ്കെടുക്കും.
കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം കെ എസ്‌ മുഹമ്മദ്‌ നഗറിൽ (മുള്ളൻബസാർ എസ്‌ബി കൺവൻഷൻ സെന്റർ) നടക്കും. രാവിലെ 9.30ന്‌ സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണൻ ഉദ്ഘാടനം ചെയ്യും. 
സംസ്ഥാന കമ്മിറ്റി അംഗം പി കെ ബിജു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ യു പി ജോസഫ്‌, പി കെ ഡേവിസ്‌ എന്നിവർ പങ്കെടുക്കും.
രണ്ട്‌ സമ്മേളനങ്ങളും തിങ്കളാഴ്‌ച സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top