24 January Monday

നിപ്മറില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണല്‍ തെറാപ്പിസ്റ്റ് ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021
തൃശൂർ
സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷ(എൻഐപിഎംആർ)-നിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലികാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലുമാണ്. ഒക്യുപ്പേഷണൽ തെറാപ്പിയിൽ അംഗീകൃത സർവകലാശാലാ ബിരുദമാണ് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനുള്ള അടിസ്ഥാന യോഗ്യത. 30ന് മുമ്പായി hr@nipmr.org.in എന്ന വിലാസത്തിൽ അപേക്ഷ നൽകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top