30 November Monday

കലാമണ്ഡലം ഭരണസമിതിയിൽ പത്മശ്രീത്രയം

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

കലാമണ്ഡലം ഭരണസമിതി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട പെരുവനം കുട്ടൻ മാരാർ, കലാ. ഗോപി, കലാ. ക്ഷേമാവതി എന്നിവർ ചുമതലയേൽക്കാൻ എത്തിയപ്പോൾ

 

ചെറുതുരുത്തി ---
കേരള കലാമണ്ഡലം ചരിത്രത്തിൽ സുവർണക്കുറിപ്പെഴുതി  രാജ്യം ആദരിച്ച - 3 പത്മശ്രീകൾ  കലാമണ്ഡലം ഭരണനിർവഹണത്തിൽ പങ്കാളികളായി. ‌  കലാ. ഗോപി ,  കലാ. ക്ഷേമാവതി, പെരുവനം കുട്ടൻമാരാർ എന്നിവരാണ്‌  പുതുതായി ഭരണ സമിതിയിലെത്തിയത്‌.  മൂവരും നിളാതീരത്തെ പഴയ കലാമണ്ഡലത്തിലെ മഹാകവിയുടെ സമാധിയിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ്  ചുമതല ഏറ്റെടുത്തത്. ചൊവ്വാഴ്ച രാവിലെ 10.-30ന്‌ നടന്ന ചടങ്ങിൽ   വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ, ഭരണ സമിതിയംഗങ്ങളായ  ഡോ. എൻ ആർ ഗ്രാമപ്രകാശ്, ടി കെ വാസു തുടങ്ങിയവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top