30 November Monday

896 പേര്‍ക്കുകൂടി; രോഗമുക്തര്‍ 760

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

 

തൃശൂർ 
ജില്ലയിലെ 896 പേർക്കുകൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 760പേർ രോഗമുക്തരായി. 8560 പേർ ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നുണ്ട്. തൃശൂർ സ്വദേശികളായ 132പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലും ചികിത്സയിലാണ്‌. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 29,442. അസുഖബാധിതരായ 20,591പേരെ നെഗറ്റീവായതിനത്തുടർന്ന് ഡിസ്ചാർജ് ചെയ്തു. 
894 കേസുകളിലും സമ്പർക്കംവഴിയാണ് രോഗബാധ. ഏഴു കേസുകളുടെ ഉറവിടം വ്യക്തമല്ല. നാല് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: റൈസ് ബസാർ തൃശൂർ ക്ലസ്റ്റർ 8, നെസ്റ്റ് ഡീ അഡിക്ഷൻ സെന്റർ രാമവർമപുരം ക്ലസ്റ്റർ 2, ജയ്ഹിന്ദ് മാർക്കറ്റ് ക്ലസ്റ്റർ 1, ചേറ്റുവ ഹാർബർ ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 873. രണ്ട് ആരോഗ്യ പ്രവർത്തകർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന രണ്ടുപേർക്കും കോവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 60 വയസ്സിനു മുകളിൽ 70 പുരുഷന്മാരും 55 സ്ത്രീകളും പത്തു വയസ്സിനു താഴെ 22 ആൺകുട്ടികളും 29 പെൺകുട്ടികളും ഉൾപ്പെടുന്നു. ചൊവ്വാഴ്ച 5534പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 541 പേർ പുതുതായി ചികിത്സയിൽ പ്രവേശിച്ചതിൽ 307 പേർ ആശുപത്രിയിലും 234 പേർ വീടുകളിലുമാണ്. 
ചൊവ്വാഴ്ച 2638 പേർക്ക് ആന്റിജൻ പരിശോധന നടത്തി.  ഇതുവരെ 2,21,901 സാമ്പിൾ പരിശോധനയ്ക്കയച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top