28 November Saturday
എംഎൽഎ ഓഫീസ് പരിസരത്ത് കുടിൽ കെട്ടി വളയും

അനിൽ അക്കരക്കെതിരെ ഡിവൈഎഫ്ഐ പ്രക്ഷോഭം 24ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

 

 
വടക്കാഞ്ചേരി
ലൈഫ് പദ്ധതി അട്ടിമറിക്കാൻ രാഷ്ട്രീയ ഗൂഢാലോചന നടത്തി പാവങ്ങളുടെ സ്വപ്നങ്ങൾ തകർത്ത അനിൽ അക്കരയുടെ ക്രുരതക്കെതിരെ 24-ന് എംഎൽഎ ഓഫീസ് പരിസരത്ത് കുടിൽ കെട്ടി വളയൽ സമരം നടത്തുമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി ബി അനുപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫ്ലാറ്റ്‌ നിർമാണം ആരംഭിക്കുകയും അതിവേഗം മുന്നോട്ടുപോവുകയും ചെയ്തപ്പോഴൊന്നും പരാതി ഉന്നയിക്കാത്ത എംഎൽഎ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രതികളുടെ മൊഴികളെ അടിസ്ഥാനമാക്കി ലൈഫ് ഭവനസമുച്ചയത്തിനെതിരെ അപവാദം പ്രചരിപ്പിക്കുകയായിരുന്നു. ഇല്ലാത്ത അഴിമതി ആരോപണം ഉന്നയിച്ച്‌ ലൈഫ് മിഷൻ വൈസ് ചെയർമാൻകൂടിയായ മന്ത്രി എ സി മൊയ്തീനെതിരെ നുണപ്രചാരണം നടത്തി. 
എംഎൽഎ, രാഷ്ട്രീയ നേട്ടത്തിനായി ചെയ്യുന്ന മാപ്പർഹിക്കാത്ത പ്രവൃത്തികൾക്കെതിരെ ജനരോഷം ഉയർത്തിയാണ്‌  ‌ ഡിവൈഎഫ്ഐ സമരം . ‘ലൈഫ് പാവങ്ങളുടെ പ്രതീക്ഷയാണ്, അത് തകർക്കരുത്’ എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിലാകെ നടത്തിയ സമര പരിപാടികളുടെ തുടർച്ചയാണിത്. 24ന് നടക്കുന്ന സമരത്തിൽ സാമൂഹ്യ സാംസ്കാരിക  പ്രമുഖരും പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന സമരത്തിന്  പൊതുസമൂഹത്തിന്റെ പിന്തുണയും ജില്ലാ സെക്രട്ടറി അഭ്യർഥിച്ചു. ബ്ലോക്ക് സെക്രട്ടറി വി സി സജീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗം സി ആർ കാർത്തിക, ബ്ലോക്ക് ട്രഷറർ മിഥുൻ സജീവ്, മഹേഷ് എം മോഹനൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top