15 November Friday

കരുവന്നൂർ, കുറുമാലി തീരത്ത്‌ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
പുതുക്കാട്‌ 
ചിമ്മിനി ഡാമിന്റെ ഷട്ടറുകൾ തുറന്നതിനാൽ കരുവന്നൂർ, കുറുമാലി പുഴയുടെ തീരത്ത്‌ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന്‌ ഡാം അധികൃതർ അറിയിച്ചു. ചിമ്മിനി ഡാമിന്റെ നാല് ഷട്ടറുകളിൽ രണ്ടെണ്ണം ശനിയാഴ്ച 2.50 സെ.മി. വീതം ഉയർത്തിയിരുന്നു. മഴ കനത്തതോടെ ഞായറാഴ്ച നാല്‌ ഷട്ടറുകൾ അഞ്ച്‌ സെ. മീറ്ററിലേക്ക്‌  ഉയർത്തുകയായിരുന്നു. 76.40 മീറ്റർ സംഭരണ ശേഷിയുള്ള ഡാമിലെ ജലനിരപ്പ്‌  ഞായറാഴ്ച 75.97 മീറ്ററായി ഉയർന്നു. ഷട്ടറുകൾ തുറന്നതോടെ 1.1 ദശലക്ഷം ക്യുബിക്‌ മീറ്റർ വെള്ളം കുറുമാലി, കരുവന്നൂർ പുഴകളിലേക്കെത്തും.
പ്രധാന വാർത്തകൾ
 Top