13 November Wednesday

ടോള്‍ പ്ലാസയിൽ കാറുകളുടെ വലംവയ്‌ക്കൽ സമരം

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
പാലിയേക്കര                
തദ്ദേശിയര്‍ക്കുള്ള സൗജന്യ യാത്രാപാസ്‌ വിതരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ടോൾവിരുദ്ധ ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ ടോൾ വലംവയ്‌ക്കൽ സമരം സംഘടിപ്പിച്ചു. ദേശീയപാത അതോറിറ്റി വിജ്ഞാപനം ഇറക്കാതെ ആരംഭിച്ച പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍പിരിവ് നിർത്തിവയ്‌ക്കുക, ടോള്‍ റോഡിലെ നിര്‍മാണപ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുക, അടച്ചുകെട്ടിയ സമാന്തര പാതകള്‍ തുറന്നുകൊടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. 
പ്രസിഡന്റ് പ്രിന്‍സണ്‍ അവിണിശേരി മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ച് ഡിവൈഡറില്‍ കയറി നിന്നതോടെ സമരം ആരംഭിച്ചു. തുടര്‍ന്ന് സമരക്കാരുടെ കാറുകള്‍ ടോള്‍ പ്ലാസക്ക് ഇരുവശത്തേക്കും സഞ്ചരിച്ചുതുടങ്ങി. ടോള്‍ പ്ലാസയില്‍ എത്തിയാല്‍ ഹോണ്‍ മുഴക്കിയും വാഹനങ്ങള്‍ വേഗത കുറച്ചു മായിരുന്നു സഞ്ചാരം. പകൽ 11ന് ആരംഭിച്ച സമരം  മൂന്നിന് സമാപിച്ചു. 
ടോള്‍ പ്ലാസയില്‍ ഗതാഗതതടസ്സം ഉണ്ടാക്കിയതായി ആരോപിച്ച് സമരക്കാർക്കെതിരെ കേസെടുത്തു. സമരത്തില്‍ പങ്കെടുത്ത നാല്‌ കാർ പുതുക്കാട് പൊലീസ് പിടിച്ചെടുത്തു.
പ്രധാന വാർത്തകൾ
 Top