20 November Wednesday

ക്ഷേത്രഭണ്ഡാരം തകർത്ത് പണം കവർന്നു

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019
ചാലക്കുടി
ക്ഷേത്രഭണ്ഡാരം തകർത്ത് പണം കവർന്നു. വെസ്റ്റ് നായരങ്ങാടി കടമ്പോടൻ തലേക്കുളത്ത് ദേവീക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടാവ് തുറന്ന് പണം കവർന്നത്. 
പതിനാറായിരത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മാർച്ച് മാസം നടന്ന ഉത്സവത്തിന് ശേഷം ഭണ്ഡാരം ഇതുവരേയും തുറന്നിട്ടില്ല. നാണയത്തുട്ടുകൾ മോഷ്ടാവ് ഭണ്ഡാരത്തിൽ തന്നെ ഉപേക്ഷിച്ചിട്ടുണ്ട്. ഇവ മൂവായിരത്തോളം രൂപയുണ്ട്. താഴ് അറുത്ത് മാറ്റിയാണ് പണം കവർന്നത്. ചാലക്കുടി പൊലീസ് മേൽനടപടി സ്വീകരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top