08 December Thursday
സംഘാടക സമിതിയായി

ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി ഒക്ടോ. 15ന് കൊടുങ്ങല്ലൂരിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 21, 2022
കൊടുങ്ങല്ലൂർ
സംസ്ഥാന സർക്കാരും   ടൂറിസം വകുപ്പുംചേർന്ന്‌  ഒക്ടോബർ 15ന് കോട്ടപ്പുറം കായലിൽ   ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം നടത്തും. നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുത്ത ഒമ്പത്‌ ചുണ്ടൻ വള്ളങ്ങൾ മത്സരത്തിൽ അണിനിരക്കും. മേത്തല കമ്യൂണിറ്റി ഹാളിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ വി ആർ സുനിൽകുമാർ എംഎൽഎ അധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ , വൈസ് ചെയർമാൻ കെ ആർ ജൈത്രൻ ,  ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പി ഐ  സുബൈർ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജോബി ജോർജ് എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: വി ആർ സുനിൽകുമാർ എംഎൽഎ , (ചെയർമാൻ)പി ഐ സുബൈർ (ജനറൽ കൺവീനർ)  ഡോ.മനോജ് കുമാർ (ട്രഷറർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top