16 November Saturday
എൽഡിഎഫ്‌ ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു

അശ്ലീല വീഡിയോ: കാടുകുറ്റി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്‍ക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
ചാലക്കുടി
സോഷ്യൽ മീഡിയ വഴി അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ പ്രതിയായി ഒളിവിൽ പോയ കാടുകുറ്റി പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ അംഗങ്ങൾ വൈസ്‌ പ്രസിഡന്റ്‌ വിളിച്ച പഞ്ചായത്ത്‌ ഭരണസമിതി യോഗത്തിൽ നിന്ന്‌ ഇറങ്ങിപ്പോയി. 
വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിലാണ്‌ പ്രസിഡന്റ്‌  തോമസ്‌ ഐ കണ്ണത്ത്‌ അശ്ലീല വീഡിയോ പോസ്‌റ്റ്‌ ചെയ്‌തത്‌. 
ഇതിനെതിരെ ഡോ. കെ സോമൻ നൽകിയ പരാതിയെ തുടർന്നാണ്‌ പൊലീസ്‌ കേസെടുത്തത്‌. മുൻകൂർ ജാമ്യത്തിനുവേണ്ടി തോമസ്‌ ഐ കണ്ണത്ത്‌ ശ്രമിച്ചെങ്കിലും സെഷൻസ്‌ കോടതി രണ്ട്‌ വട്ടം ജാമ്യാപേക്ഷ തള്ളി. തുടർന്ന്‌ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ പരിഗണിക്കാതെ മാറ്റി. 
പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ ഇതുമൂലം നിലച്ചിരിക്കുകയാണ്‌.  20–-ാം തീയതി വിളിച്ച യോഗത്തിൽ ഒളിവിലുള്ള പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒപ്പിട്ട ഒറ്റവരി ലീവ്‌ അപേക്ഷ വായിച്ചെങ്കിലും അത്‌ അംഗീകരിക്കാനാവില്ല എന്നാണ്‌ എൽഡിഎഫ്‌ പറയുന്നത്‌. 
സദാചാര വിരുദ്ധ പ്രവർത്തനം നടത്തി കേസിൽ പ്രതിയാവുകയും ഒളിവിൽപോയി പഞ്ചായത്ത്‌ ഭരണത്തെ അനിശ്ചിതമാക്കുകയും ചെയ്‌ത പ്രസിഡന്റ്‌ രാജിവയ്‌ക്കണം എന്ന്‌ പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു. 
പ്രധാന വാർത്തകൾ
 Top