21 October Monday

കയ്‌പമംഗലം മണ്ഡലത്തിൽ സ്‌കൂളുകൾ ഹൈടെക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 21, 2019
കൊടുങ്ങല്ലൂർ 
കയ്‌പമംഗലം മണ്ഡലത്തിലെ  പ്രാഥമിക തലം മുതൽ ഹൈസ്കൂൾ വരെ എല്ലാ പൊതുവിദ്യാലയങ്ങളും ഹൈടെക്കാകുന്നു. പൊതുവിദ്യാലയങ്ങളിലേക്ക് 1.4 കോടി ചെലവഴിച്ച് 333 ലാപ്‌ടോപ്പുകൾ, 142 രണ്ട് എൽസിഡി പ്രൊജക്ടറുകൾ, 333 സ്പീക്കറുകൾ തുടങ്ങിയവ വിതരണം ആരംഭിച്ചു.  
എംഎൽഎയുടെ 2017 – -18 ആസ്തി വികസന ഫണ്ട് ഉപയോഗിച്ച്‌ മണ്ഡലത്തിലെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലേയും യുപി വിഭാഗം ക്ലാസുകൾ സമ്പൂർണമായും സ്മാർട്ടാക്കുന്നു.  22.5 8 ലക്ഷമാണ് ചെലവഴിക്കുന്നത്. കെൽട്രോൺ ആണ് പദ്ധതി നിർവഹണ ഏജൻസി. മണ്ഡലത്തിലെ 36 ക്ലാസുകളാണ്‌  സ്മാർട്ട് ആകുക. 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിരവധി പരിപാടികളാണ്  നടന്നുവരുന്നത്. എൽപി മുതൽ ഹയർ സെക്കൻഡറിവരെ  അക്കാദമിക് മാസ്റ്റർപ്ലാനും ജനകീയ മാസ്റ്റർപ്ലാനും നിലവിലുണ്ട്‌.   ഉന്നത വിദ്യാഭ്യാസ പരിശീലന പരിപാടിയായ സുമേധ വിദ്യാർ‌ഥികളുടെ ലഹരി വിമുക്ത പരിപാടിയായ  സ്വരക്ഷ എന്നിവ സംസ്ഥാനത്തുതന്നെ ശ്രദ്ധയാകർഷിച്ച പരിപാടികളാണ് . കഴിഞ്ഞ പ്രളയകാലത്ത്  പ്ലാസ്റ്റിക് കുപ്പികൾ വിദ്യാർഥികൾ ശേഖരിച്ച്‌ ഇതിൽ നിന്ന്‌  ലഭിച്ച 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്‌ സംസ്ഥാന മാതൃകയായി  വിദ്യാഭ്യാസവകുപ്പ് അംഗീകരിച്ചിരുന്നു .
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top