19 September Sunday

അടച്ചിട്ട വീട്ടിൽ കവർച്ച:
28 പവൻ കവർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021
 
കൊടുങ്ങല്ലൂർ
എടവിലങ്ങിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 28 പവൻ സ്വർണം കവർന്നു. എടവിലങ്ങ് പഞ്ചായത്തിന് സമീപം പതപ്പിള്ളി ഷാനവാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഷാനവാസിന്റെ സഹോദരൻ താഹയാണ് ചൊവ്വാഴ്ച ഉച്ചയോടെ വീടിന്റെ മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. ഷാനവാസ് വിദേശത്തായതിനാൽ ഭാര്യയും മക്കളും കളമശേരിയിലെ ഫ്ലാറ്റിലാണ് താമസം.
മോഷണ വിവരം അറിയിച്ചതിനെ തുടർന്ന് വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടത്‌ അറിയുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവന്റെ സ്വർണ ക്കോയിനും ഒരുപവന്റെ 23 സ്വർണ ക്കോയിനുകളുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാരി തുറന്നാണ് സ്വർണം കവർന്നത്. താക്കോൽ അലമാരയിൽ തന്നെ സൂക്ഷിച്ചത് മോഷ്ടാവിന് സഹായമായി. പെരുന്നാൾ കഴിഞ്ഞാൽ നടക്കുന്ന ബന്ധുവിന്റെ വിവാഹത്തിനായി കഴിഞ്ഞ മാസം ലോക്കറിൽനിന്ന് എടുത്ത് വീട്ടിൽ കൊണ്ടുവച്ചതായിരുന്നു സ്വർണം. കൊടുങ്ങല്ലൂർ ഡിവൈഎസ്‌പി സലീഷ് ചന്ദ്രൻ, സിഐ പ്രജുകുമാർ, എസ്ഐ അഹദ് എന്നിവർ സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top