22 August Thursday

കെഎസ‌്ടിഎ നേതൃത്വത്തിൽ അധ്യാപക മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

വിവിധ ആവശ്യങ്ങളുന്നയിച്ച‌് കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച്‌

  

തൃശുർ
വിവിധ ആവശ്യങ്ങളുന്നയിച്ച‌് കെഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ മാർച്ചും ധർണയും നടത്തി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിജയിപ്പിക്കുക, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തിരുത്തുക, ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, കലാ- കായിക- പ്രവൃത്തിപരിചയ അധ്യാപകരുടെ ഹൈസ്കൂൾ, ഹയർസെക്കൻഡറി പിരീഡുൾ കണക്കാക്കി തസ്തിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രക്ഷോഭം. തൃശൂർ സിഎംഎസ‌് സ്കൂൾ പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിൽ നൂറുകണക്കിന‌് അധ്യാപകർ അണിനിരന്നു. 
തെക്കേ ഗോപുരനടയിൽ നടത്തിയ ധർണ കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. കെഎസ‌്ടിഎ ജില്ലാ പ്രസിഡന്റ‌് പി ഐ യൂസഫ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ കെ പ്രകാശൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജെയിംസ് പോൾ, കെ കെ രാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി എം കരീം, പി വി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി കല   സ്വാഗതവും ജോ. സെക്രട്ടറി കെ എസ് പത്മിനി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top