11 December Wednesday

സർക്കാർ വിദ്യാലയങ്ങളുടെ നിലവാരം ഉയർന്നു: കെ രാധാകൃഷ‌്ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കൊച്ചിൻ ദേവസ്വം എംപ്ലോയീസ‌് ഓർഗനൈസേഷൻ സംഘടിപ്പിച്ച കെ പി എൻ നമ്പീശൻ അനുസ‌്മരണവും വിദ്യാഭ്യാസ അവാർഡ‌് സമർപ്പണവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യുന്നു

 

തൃശൂർ
 സംസ്ഥാന സർക്കാരിന്റെ  പൊതു വിദ്യാഭ്യാസ  യജ്ഞത്തിന്റെ  ഭാഗമായി  സർക്കാർ വിദ്യാലയങ്ങളുടെ ഗുണ നിലവാരം   ഉയർന്നതായി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം  കെ രാധാകൃഷ‌്ണൻ. കൊച്ചിൻ ദേവസ്വം  എംപ്ലോയീസ‌് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ  കെ പിഎൻ നമ്പീശൻ അനുസ‌്മരണവും വിദ്യാഭ്യാസ അവാർഡ‌് ദാനവും ഉദ‌്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  സർക്കാർ പൊതു വിദ്യാലയങ്ങളിൽ മൂന്നു വർഷത്തിനുള്ളിൽ അഞ്ചര ലക്ഷം കുട്ടികളാണ‌് ചേർന്നത‌്. സമ്പന്ന വിഭാഗങ്ങളിലെ  കുട്ടികൾക്ക‌് മാത്രം കിട്ടിയിരുന്ന  ഗുണമേന്മ വിദ്യാഭ്യാസവും  സ‌്മാർട്ട‌് ക്ലാസ് മുറികളടക്കം  സൗകര്യങ്ങളുള്ള വിദ്യാലയങ്ങളും സാധാരണ കുട്ടികൾക്കും ലഭ്യമായി. വിദ്യാർഥികൾക്ക‌് അറിവിനോടൊപ്പം  തിരിച്ചറിവും ഉണ്ടാവണമെന്നും കെ രാധാകൃഷ‌്ണൻ പറഞ്ഞു. കൊച്ചിൻ ദേവസ്വം  എംപ്ലോയീസ‌് ഓർഗനൈസേഷൻ പ്രസിഡന്റ‌് ടി പി നാരായണൻ അധ്യക്ഷനായി. കൊച്ചിൻ ദേവസ്വം ബോർഡ‌്  പ്രസിഡന്റ‌് എ ബി മോഹനൻ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ‌്തു. ബോർഡ‌് അംഗങ്ങളായ  എം കെ  ശിവരാജൻ,  പ്രൊഫ. സി എം മധു എന്നിവർ സംസാരിച്ചു. കൊച്ചിൻ ദേവസ്വം  എംപ്ലോയീസ‌് ഓർഗനൈസേഷൻ സെക്രട്ടറി പി വി സജീവ‌് സ്വാഗതവും  എം എൻ പ്രകാശൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top