05 August Thursday
വരും ദിവസങ്ങളിലും പൊലീസ്‌ പരിശോധന ശക്തമായി തുടരും

തിരക്കൊഴിഞ്ഞ ഞായർ

വെബ് ഡെസ്‌ക്‌Updated: Monday Jun 21, 2021

സമ്പൂർണ ലോക്ക് ഡൗണിൽ വിജനമായ തൃശൂർ കുറുപ്പം റോഡ് ജങ്ഷൻ

 
തൃശൂർ
ലോക്‌ഡൗൺ ഇളവ്‌ അനുവദിച്ചശേഷമുള്ള രണ്ടാം കടുത്ത നിയന്ത്രണദിനമായ ഞായറാഴ്‌ചയും നിരത്തിൽ തിരക്ക്‌ ഒഴിഞ്ഞുനിന്നു. ഇരുചക്രം ഉൾപ്പെടെയുള്ള വാഹനങ്ങളും കാര്യമായി റോഡിലിറങ്ങിയില്ല. ശക്തമായ പൊലീസ്‌ പരിശോധന ജില്ലാ വ്യാപകമായി നടന്നതിനാൽ പലയിടത്തും അനാവശ്യമായി കറങ്ങിനടന്നവരെയും വാഹനങ്ങളും പിടിച്ചെടുത്തു. പിഴയും ഈടാക്കി. 
 16ന്‌ സംസ്ഥാനത്തെ ലോക്‌ഡൗൺ സർക്കാർ ഭാഗികമായി പിൻവലിച്ചതിനെ തുടർന്നാണ്‌ യാത്രകൾക്കും കടകളും സ്ഥാപനങ്ങളും തുറക്കുന്നതിനും ശനി, ഞായർ ദിവസങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയത്‌. കോവിഡ്‌ വ്യാപനം തിരിച്ചറിഞ്ഞ്‌ ജനം പൂർണമായി നിയന്ത്രണത്തോട്‌ സഹകരിച്ചു. അവശ്യസർവീസുകാർ ഒഴികെ, മറ്റാരും  കാര്യമായി പുറത്തിറങ്ങിയില്ല. തെരുവിലലയുന്ന അപൂർവംപേരേ നിരത്തിലുണ്ടായിരുന്നുള്ളൂ. അവർക്ക്‌ സന്നദ്ധ സംഘടനകൾ ഭക്ഷണവും നൽകി. 
തിങ്കളാഴ്‌ച മുതൽ വെള്ളിയാഴ്‌ച വരെ സർക്കാർ ലോക്‌ഡൗണിന്‌ ഇളവുകൾ അനുവദിച്ചിട്ടുണ്ട്‌. എങ്കിലും മുഴുവനാളുകളും കോവിഡ്‌ സുരക്ഷാ മാർഗനിർദേശം പൂർണമായും പാലിക്കണമെന്ന്‌ ആരോഗ്യ–- പൊലീസ്‌ അധികാരികൾ വ്യക്തമാക്കി. അനാവശ്യ ചുറ്റിക്കറങ്ങലുകാരെയും  ക്വാറന്റൈൻ ലംഘകരെയും മാസ്‌ക്ക്‌ ധരിക്കാത്തവരെയും കണ്ടെത്താൻ പൊലീസ്‌ പട്രോളിങ്‌ ഉൾപ്പെടെയുള്ള പരിശോധനകൾ ശക്തമാക്കിയിട്ടുണ്ട്‌. 
സർക്കാർ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങൾ മാത്രമേ ഇളവുദിനങ്ങളിൽ സുരക്ഷാ മാനദണ്ഡം ഉറപ്പാക്കി തുറക്കാവൂ. കോവിഡ്‌ സുരക്ഷാ മാർഗനിർദേശം ലംഘിക്കുന്നവർക്കെതിരെ പിഴയുൾപ്പെടെ ശക്തമായ നടപടി സ്വീകരിക്കുമെന്ന്‌ സിറ്റി–- റൂറൽ പൊലീസ്‌ മേധാവികൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top