തൃശൂർ
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി 26ന് എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന ജില്ലാ മാർച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിശദീകരണ യോഗം സംഘടിപ്പിച്ചു. നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കുക, ജനോന്മുഖ സിവിൽ സർവീസിനായി അണിനിരക്കുക, കേന്ദ്ര സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ പുനഃസംഘടിപ്പിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് പ്രക്ഷോഭം.
ജില്ലയിലെ വിവിധ ഓഫീസുകളിലെ വിശദീകരണയോഗത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ വി പ്രഫുൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇ നന്ദകുമാർ, പി ബി ഹരിലാൽ, പി വരദൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി ജി കൃഷ്ണകുമാർ, രഹന പി ആനന്ദ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം കെ ബാബു, ലൈസമ്മ, ജില്ലാ ട്രഷറർ ഒ പി ബിജോയ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..