കൊടകര
വനിതകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ ഇടം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കൊടകര ബ്ലോക്ക് പഞ്ചായത്തില്‍ പെണ്തൊഴിലിട(ഷീ വര്‍ക്ക് സ്പെയ്സ്)ത്തിന് ശനിയാഴ്ച പകൽ രണ്ടിന് കൊടകര വല്ലപ്പാടിയിൽ തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന് ശിലയിടും. 28.95 കോടി രൂപയുടെ കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയാണ് പെണ് തൊഴിലിടം. റവന്യൂ മന്ത്രി കെ രാജൻ അധ്യക്ഷനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു മുഖ്യാതിഥിയുമാവും. ടി എൻ പ്രതാപൻ എംപി, എംഎൽഎമാരായ കെ കെ രാമചന്ദ്രൻ, ടി ജെ സനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, കലക്ടർ ഹരിത വി കുമാർ തുടങ്ങിയവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..