06 July Wednesday

വേനല്‍ത്തുമ്പി കലാജാഥ പര്യടനം 
ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

 ചാലക്കുടി

ബാലസംഘം ചാലക്കുടി ഏരിയ കമ്മിറ്റി  നേതൃത്വത്തിൽ വേനൽത്തുമ്പി കലാജാഥ പര്യടനം ആരംഭിച്ചു. അതിരപ്പിള്ളി പഞ്ചായത്തിലെ അരൂർമുഴിയിൽ ജില്ലാ പഞ്ചായത്തംഗം ജനീഷ് പി ജോസ് ഉദ്‌ഘാടനം ചെയ്തു.   സി ഡി പോൾസൺ അധ്യക്ഷനായി.  പഞ്ചായത്ത് പ്രസിഡന്റ് കെ കെ റെജീഷ്, കെ എസ് സതീഷ്‌കുമാർ, പി വി സന്തോഷ്, സിന്ധു ജയരാജ്, ശ്രീരാഗ് രവീന്ദ്രൻ, ഉല്ലാസ് എന്നിവർ സംസാരിച്ചു. കലാജാഥ അംഗങ്ങൾ കാഞ്ഞിരപ്പിള്ളി, കുറ്റിച്ചിറ, നായരങ്ങാടി എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top