14 July Tuesday

വിദ്യാർഥികൾ നെൽകൃഷിയിറക്കി

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആർ സുമേഷ് വിത്തിറക്കി നെൽകൃഷി ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി
വിദ്യാർഥികളുടെ കരുതലായി അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നെൽകൃഷി ആരംഭിച്ചു. നിലം ഒരുക്കൽ, വിത്ത് തയ്യാറാക്കൽ അടക്കമുള്ള പ്രവൃത്തികൾക്ക്‌ വിദ്യാർഥികൾ തന്നെയാണ് മുൻകൈ എടുത്തത്. പുരാതനമായ തവളളകണ്ണൻ വിത്ത് വയനാട്ടിൽ നിന്ന് എത്തിച്ചാണ് വിത്തിറക്കിയത്. വിത്തിറക്കൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ ആർ സുമേഷ് നിർവഹിച്ചു.  പിടിഎ പ്രസിഡന്റ്‌ വി കെ ഷാജു അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top