27 May Wednesday
കോവിഡ് 19

349 പരിശോധനാഫലത്തിലും രോഗമില്ല

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020
തൃശൂർ
കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 3698 പേർ. വീടുകളിൽ 3669 പേരും ആശുപത്രികളിൽ 29 പേരുമാണ്‌ നിരീക്ഷണത്തിലുള്ളത്‌. 377 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 349 എണ്ണത്തിന്റെ ഫലം വന്നു. എല്ലാം നെഗറ്റീവാണ്‌. 28 പേരുടെ പരിശോധനാഫലം ഇനിയും കിട്ടാനുണ്ട്.
 വെളളിയാഴ്ച ഒമ്പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തുപേരെ ഡിസ്ചാർജ് ചെയ്തു. 21 സാമ്പിളുകൾകൂടി പരിശോധനയ്ക്ക് അയച്ചു. ഒടുവിൽ ലഭിച്ച 33 പരിശോധനാഫലം ഉൾപ്പെടെ 349 ഫലങ്ങൾ നെഗറ്റീവാണ്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസികസമ്മർദം കുറയ്ക്കുന്നതിനുള്ള കൗൺസലിങ് തുടരുന്നുണ്ട്. 113 പേർക്ക് ഫോണിലൂടെ കൗൺസലിങ്‌ നൽകി. നാട്ടുകാർ ഒറ്റപ്പെടുത്തുന്നു എന്ന പരാതി ചിലർ ഉന്നയിച്ചു. സമൂഹത്തിനുവേണ്ടിയാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നതെന്നും ഒറ്റപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചതുൾപ്പെടെ  25 കേസുകളിലായി 30 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
മരണവീടുകളിൽ സന്ദർശനം നടത്തുന്നവരുടെ എണ്ണം കുറയ്ക്കാൻ ജനപ്രതിനിധികളുടെ സഹകരണത്തോടെ പ്രാദേശികമായി ക്രമീകരണം ഏർപ്പെടുത്തുന്നുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലെ സ്‌ക്രീനിങ്ങിനെത്തുടർന്ന്‌ ജില്ലയിലെ പത്തുപേരെ സ്വന്തം വീടുകളിലെത്തിച്ചു. അവർ വീടുകളിൽ കഴിയണമെന്ന നിർദേശമാണ്‌ നൽകിയിട്ടുള്ളത്‌. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർഥിച്ച്  ഗൃഹസന്ദർശനം തുടരുകയാണ്.
പ്രധാന വാർത്തകൾ
 Top