02 December Wednesday

മലക്കപ്പാറ അതിർത്തിയിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 21, 2020

ചാലക്കുടി

കോവിഡ്‌ 19 ഭീഷണിയെത്തുടർന്ന് മലക്കപ്പാറയിലെ കേരള–--തമിഴ്നാട് അതിർത്തിയിൽ നിയന്ത്രണം. കഴിഞ്ഞ ദിവസങ്ങളിൽ പരിശോധന കർശനമാക്കിയിരുന്നു. വെള്ളിയാഴ്ച അഞ്ചോടെ വാഹനങ്ങൾ കടന്നുപോകുന്നതിന്‌ നിയന്ത്രണമേർപ്പെടുത്തി. പ്രധാനമായും ടൂറിസവുമായി ബന്ധപ്പെട്ട യാത്രയ്‌ക്കായി ഉപയോഗിക്കുന്ന അന്തർ സംസ്ഥാന പാതയിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് പോവുന്നത്. ചാലക്കുടിയിൽ നിന്നും 90 കിലോമീറ്റർ അകലെ മലക്കപ്പാറ തോട്ടം മേഖലയിലാണ് കേരള–- തമിഴ്നാട് അതിർത്തി. തമിഴ്നാടിന്റെ അധീനതയിലുള്ള അതിർത്തിയിലാണ് നിയന്ത്രണം. ഒരു കിലോമീറ്റർ ഇപ്പുറത്ത് തേയിലത്തോട്ടത്തിന് നടുവിലാണ് കേരള ചെക്‌പോസ്റ്റ്. തമിഴ്നാട് ചെക്‌പോസ്റ്റിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അതിരപ്പിള്ളി, വാഴച്ചാൽ, ഷോളയാർ, മലക്കപ്പാറവരെ കേരള അതിർത്തിയിലാണ്. തമിഴ്നാട് ചെക്‌പോസ്റ്റ് കടന്ന് അപ്പർ ഷോളയാർ, വാൽപ്പാറ, ആളിയാർ, പൊള്ളാച്ചി, പളനി, കൊടയ്ക്കനാൽ ഇങ്ങനെ വലിയൊരു ടൂറിസ്റ്റ് റൂട്ടാണിത്. വിദേശികളടക്കം ആയിരക്കണക്കിന് ടൂറിസ്റ്റുകളുടെ സഞ്ചാരപാതയാണിത്‌. കോവിഡ്‌ 19 ഭീഷണിയുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചെങ്കിലും ധാരാളം യാത്രക്കാർ ഇതിലൂടെ കടന്നുപോയിരുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കിയതിന്റെ ഭാഗമായാണ് ഗതാഗതനിയന്ത്രണമേർപ്പെടുത്തിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top