04 June Thursday

യേശുദാസിന് നാടിന്റെ യാത്രാമൊഴി

വെബ് ഡെസ്‌ക്‌Updated: Friday Feb 21, 2020

 അരിമ്പൂർ 

അവിനാശി ബസപകടത്തിൽ മരിച്ച, അരിമ്പൂർ കൈപ്പിള്ളി സ്വദേശി കൊള്ളന്നൂർ വീട്ടിൽ ഡേവിസിന്റെ മകൻ  യേശുദാസിന്റെ മൃതദേഹം   വീട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ നാട് മുഴുവൻ. ബംഗളൂരുവിൽ  നന്തി ടൊയോട്ടയിൽ മാനേജരായ യേശുദാസ് ഭാര്യ ഷെമിയോടും മകൻ ഏദനുമൊപ്പം ബംഗളൂരുവിലാണ് താമസിച്ചിരുന്നത്. എറണാകുളം ഷോറൂമിൽ നടക്കുന്ന മീറ്റിങ്ങിൽ പങ്കെടുക്കാനാണ് യേശുദാസ്   യാത്ര തിരിച്ചത്. 
കൈപ്പിള്ളിയിലെ വീട്ടിൽ അമ്മ  ലിസി മാത്രമാണുള്ളത്.  പോസ്റ്റുമോർട്ടത്തിനു ശേഷം വിട്ടിലെത്തിച്ച മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി മന്ത്രി എ സി മൊയ്തീൻ റീത്ത് സമർപ്പിച്ചു. 
മുരളി പെരുനെല്ലി എംഎൽഎ,   കലക്ടർ എസ് ഷാനവാസ് എന്നിവർ   അന്ത്യാഞ്ജലി യർപ്പിച്ചു. മൃതദേഹം വെള്ളിയാഴ്ച രാവിലെ പത്തിന് അരിമ്പൂർ സെന്റ്‌. തെരേസാസ് കപ്പൽപ്പള്ളിയിൽ സംസ്കരിക്കും.
പ്രധാന വാർത്തകൾ
 Top