കുന്നംകുളം
എസ്എഫ്ഐ പ്രവർത്തകനുനേരെ വിവേകാനന്ദ കോളേജിലെ എബിവിപി അക്രമിസംഘത്തിന്റെ വധശ്രമം.
ബിയർക്കുപ്പിയുമായി എത്തിയ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ച കീഴൂർ പോളിടെക്‌നിക് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ കേച്ചേരി പെരുമണ്ണൂര്‍ പന്തീരായില്‍ വീട്ടില്‍ സന്തോഷി(21)നെ തലയ്‌ക്ക് ഗുരുതര പരിക്കേറ്റനിലയിൽ
കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡില്‍നിന്ന് വിദ്യാര്‍ഥികള്‍ ബസില്‍ കയറുന്നത് സംബന്ധിച്ച് നടന്ന തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയത്.
പോളിടെക്‌നിക് കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ ആരംഭിച്ചതിനാല്‍ സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട ബസില്‍ ആദ്യം കയറിയ കോളജിലെ വിദ്യാര്‍ഥികളെ വിവേകാനന്ദ കോളേജിലെ എബിവിപി വിദ്യാര്‍ഥികള്‍ മർദിക്കുകയായിരുന്നു. തുടർന്ന്
വിവേകാനന്ദ കോളേജില്‍നിന്ന് ബിരുദ വിദ്യാർഥി ജഗന്റെ നേതൃത്വത്തിൽ സംഘടിച്ചെത്തിയവർ ബിയര്‍ ബോട്ടിലുകൊണ്ട് സന്തോഷിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഉടൻ ആശുപത്രിയിൽ എത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..