29 February Saturday

സ്‌കൂൾ വാർഷികം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
മറ്റത്തൂർ 
ചെമ്പുച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷവും,അധ്യാപക രക്ഷാകർതൃദിനവും, യാത്രയയപ്പ് സമ്മേളനവും  വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജയന്തി സുരേന്ദ്രൻ  അധ്യക്ഷയും  കൊടകര  ബ്ലോക്ക്  പ്രസിഡന്റ്‌ കലാപ്രിയ സുരേഷ് മുഖ്യാതിഥിയുമായി. ജില്ലാ കോ–-ഓർഡിനേറ്റർ മുഹമ്മദ് സിദ്ധിഖ് വിശിഷ്ടാതിഥിയായി. ബ്ലോക്ക്  സ്ഥിരം സമിതി അധ്യക്ഷ  ആശ ഉണ്ണികൃഷ്ണൻ, മറ്റത്തൂർ  പഞ്ചായത്ത്  സ്ഥിരം സമിതി അധ്യക്ഷൻ പി എസ്  പ്രശാന്ത്, പിടിഎ പ്രസിഡന്റ്‌ മഞ്ജു സജി തുടങ്ങിയവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകൻ ജോയിയെ  മന്ത്രി  പൊന്നാടയണിയിച്ചു.. പ്രിൻസിപ്പൽ ടി വി ഗോപി സ്വാഗതവും  എൽ ജെസീമ  നന്ദിയും പറഞ്ഞു.
ആളൂർ
സെന്റ് ജോസഫ് സ്കൂളിൽ വാർഷികാഘോഷം റിട്ട. എസ്‌പി   ടി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.  ജനറൽ കൗൺസിലർ സി. ആനി കുര്യാക്കോസ് അധ്യക്ഷയായി.  ഫാ. ജോബി മേനോത്ത്, മാള എഇഒ മേജോ പോൾ, പ‍ഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൻ, സി. ആൽഫി പോൾ, പ്രിൻസിപ്പൽ സി. സ്റ്റെല്ല ​ഗ്രെയ്സ്, പ്രധാനാധ്യാപിക സി. ജ്യോതിസ് എന്നിവർ സംസാരിച്ചു.  വിരമിക്കുന്ന സ്റ്റാഫ് അം​ഗങ്ങളായ‌ കെ എ ജോൺസൺ, ടി ഡി എൽസി, ലിസി സണ്ണി എന്നിവർക്ക് യാത്രയയപ്പ് നൽകി.
പുതുക്കാട്
ചെങ്ങാലൂര്‍  സെന്റ് മേരീസ് ഹൈസ്‌കൂൾ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃ സംഗമവും വിരമിക്കുന്ന അധ്യാപിക കെ കെ ലാലിക്ക്‌ യാത്രയയപ്പും സംഘടിപ്പിച്ചു. മന്ത്രി സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷയായി. സ്കൂളിലെ ഔഷധസസ്യത്തോട്ടം സമര്‍പ്പണം പുതുക്കാട് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജന്‍ നിര്‍വഹിച്ചു. 
പ്രധാന വാർത്തകൾ
 Top