27 September Sunday

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹിളകളുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ ഗുരുവായൂരിൽ നടന്ന ഭരണഘടനാ സംരക്ഷണ റാലി

ചാവക്കാട്

ഇന്ത്യയെ വിഭജിക്കുന്ന പൗരത്വ  ഭേദഗതി നിയമത്തിനെതിരെ മഹിളകളുടെ  പ്രതിഷേധം. കേന്ദ്രകമ്മിറ്റിയംഗം പ്രൊഫ. ആർ ബിന്ദു  ഫ്ലാഗ് ഓഫ് ചെയ്തു. സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്, ജില്ലാ കമ്മിറ്റിംയം​ഗം സി സുമേഷ് എന്നിവർ സംസാരിച്ചു. അസോസിയേഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ  ഭരണഘടനാ സംരക്ഷണ സദസ്സ്   ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌  എം ഗിരിജാദേവി അധ്യക്ഷയായി. കെ വി അബ്ദുൾഖാദർ എംഎൽഎ, സിപിഐ എം ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ്,  നഗരസഭ ചെയർപേഴ്സൺ എൻ കെ  അക്ബർ, മഹിളാ  അസോസിയേഷൻ നേതാക്കളായ  കെ വി നഫീസ, പ്രൊഫ. ആർ ബിന്ദു, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ. കെ ആർ  വിജയ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സുലോചന വിജയകുമാർ, സാവിത്രി സദാനന്ദൻ, പി ആർ മീര, കെ ആർ സീത, ഷീജ പ്രശാന്ത്, പ്രീജ ദേവദാസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top