29 February Saturday

ഇന്ത്യൻ തീരത്തും കുഞ്ഞുങ്ങൾ അടിയുമോ: കെ ജി എസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jan 21, 2020
തൃശൂർ
മെക്‌സിക്കൻ കടലോരംപോലെ പൗരത്വഭീഷണിയിൽ ഇന്ത്യൻ തീരത്തും കുഞ്ഞുങ്ങൾ അടിയുമോയെന്ന ആശങ്കകൾ ഉയരുകയാണെന്ന്‌ കവി കെ ജി ശങ്കരപ്പിള്ള പറഞ്ഞു. പിറന്ന നാട്ടിൽനിന്ന്‌ കുടിയിറക്കപ്പെട്ടതിനെത്തുടർന്ന്‌ മെക്‌സിക്കൻ അഭയാർഥിസംഘത്തിലെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം തീരത്തടിഞ്ഞത്‌ ഓർമപ്പെടുത്തലാണ്‌. സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
രാജ്യത്ത്‌ ബഹുസ്വരത മാറ്റി ഏകസ്വരതയാക്കുന്ന പ്രവണതയാണ്‌. സുപ്രീം കോടതിക്കുപോലും മിണ്ടാട്ടം മുട്ടിയ അവസ്ഥയാണ്‌. ഇതിനെതിരായ  പ്രതിരോധപക്ഷത്ത്‌ അണിനിരക്കണം.
കവിതയ്‌ക്ക്‌ ഹിന്ദുരാഷ്‌ട്രം വേണ്ട. സർഗാത്മകതക്ക്‌ മതരാഷ്‌ട്രവും വേണ്ട. മതനിരപേക്ഷത ഉയർത്തിപ്പിടിച്ച്‌ നൈതികമായ മഹാരാജ്യത്തിലേക്കുള്ള പ്രയാണമാണ്‌ ആവശ്യം. രാഗം, താളം, നൃത്തം, ചിത്രകല, സാഹിത്യം തുടങ്ങി എല്ലാ മേഖലകളും ഈ സഞ്ചാരമാണ്‌ നടത്തേണ്ടത്‌. ഭയം എന്ന അദൃശ്യമായ ഫാസിസം പിന്നെയും വരുന്നു. ഭയമെന്ന തടവറയിൽനിന്ന്‌ മോചനം നേടണം. പ്രലോഭനവും ഭീഷണിയും സംഹാരാത്മകതയും നിറഞ്ഞ ആജ്ഞഭാഷ നിറയുമ്പോൾ ഭയമില്ലാത്ത വാക്യമാണ്‌ കഥയും കവിതയും സാഹിത്യവും മനുഷ്യത്വവും. നീതിബോധവും സ്വാതന്ത്ര്യദാഹവുമായി സർവകലാശാലകൾ ഉയർത്തെഴുന്നേൽക്കുന്നത്‌ പ്രതീക്ഷനൽകുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top