08 December Wednesday

കൃഷിനാശം; കർഷക സംഘം 
നേതാക്കൾ സ്ഥലം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കനത്തമഴയിൽ കൃഷിനാശം സംഭവിച്ച സ്ഥലങ്ങൾ കർഷകസംഘം ജില്ലാ സെക്രട്ടറി പി കെ ഡേവിസിന്റെ നേതൃത്വത്തിൽ 
സന്ദർശിക്കുന്നു

തൃശൂർ 
ശക്തമായ മഴയെത്തുടർന്ന് ജില്ലയിൽ കൃഷിനാശമുണ്ടായ സ്ഥലങ്ങൾ കർഷകസംഘം നേതാക്കൾ സന്ദർശിച്ചു.   നെല്ല്, വാഴ, പച്ചക്കറി തുടങ്ങി എല്ലാ കാർഷിക വിളകൾക്കും വലിയ നാശമാണുണ്ടായത്. കൃഷിയിടങ്ങളിലെ വെള്ളം  ഇറങ്ങാതെ നിൽക്കുകയാണ്.    
തൃക്കൂർ പഞ്ചായത്തിലെ വാഴത്തോട്ടം  കർഷക സംഘം ജില്ലാ സെക്രട്ടറി  പി കെ ഡേവിസ്,  സംസ്ഥാന കമ്മിറ്റി അംഗം കെ വി സജു, കർഷക സംഘം ഒല്ലൂർ ഏരിയ ഭാരവാഹികളായ കെ എം വാസുദേവൻ, ജോസ് തെക്കേത്തല തുടങ്ങിയവർ സന്ദർശിച്ചു. 
കർഷകർക്ക് മതിയായ നാശനഷ്ടം നൽകണമെന്ന്‌ കേരള കർഷക സംഘം
തൃശൂർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ 3.45 കോടിയുടെ  നാശമുണ്ടായെന്നാണ്‌ പ്രാഥമിക കണക്ക്‌. 2017 മുതൽ കൃഷിനാശത്തിന്റെ നഷ്ടപരിഹാരത്തുക  കൊടുത്തുതീർക്കാനുണ്ട്. ഇപ്പോൾ നൽകിവരുന്ന നഷ്ടപരിഹാരത്തുകയ്‌ക്കൊപ്പം  2017 മുതലുള്ള നഷ്ടപരിഹാരത്തുകകൂടി നൽകണമെന്ന്‌ കൃഷിമന്ത്രി പി പ്രസാദിനോടും ധനമന്ത്രി കെ എൻ ബാലഗോപാലിനോടും നേതാക്കൾ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top