08 December Wednesday

ഇരട്ടലക്ഷംവീട്‌ ഒറ്റവീടാക്കൽ പദ്ധതി മാതൃകാപരം: സ്‌പീക്കർ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കൊരട്ടി പഞ്ചായത്തിൽ ഇരട്ടലക്ഷംവീടുകൾ ഒറ്റവീടാക്കൽ പദ്ധതി സ്പീക്കർ എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു

ചാലക്കുടി

കൊരട്ടി പഞ്ചായത്ത് ഏറ്റെടുത്ത ഇരട്ട ലക്ഷം വീട് ഒറ്റ വീടാക്കൽ പദ്ധതി മറ്റു പഞ്ചായത്തുകൾക്ക്‌ മാതൃകയാണെന്ന് നിയമസഭാ സ്പീക്കർ എം ബി രാജേഷ്. സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിക്കു പുറമെ വിവിധ ഏജൻസികളുടെ ഫണ്ടുകൾ ചേർത്ത്‌  കൊരട്ടി പഞ്ചായത്ത് നിർമിക്കുന്ന 37 വീടുകളുടെ പ്രവൃത്തി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  ടി കെ സനീഷ്‌കുമാർ എംഎൽഎ അധ്യക്ഷനായി.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അധ്യക്ഷനായി. കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, ചിറമ്മേൽ ട്രസ്റ്റ് ചെയർമാൻ രാജൻ തോമസ്, ജില്ലാ പഞ്ചായത്തംഗം ലീല സുബ്രഹ്മണ്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ഷാജി,  അഡ്വ. കെ ആർ സുമേഷ്, നൈനു റിച്ചു, കുമാരി ബാലൻ,  വർഗീസ് പയ്യപ്പിള്ളി, പി ജി സത്യപാലൻ, പഞ്ചായത്ത് സെക്രട്ടറി സി എൻ ഷിനിൽ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top