07 December Tuesday
മണ്ണിടിച്ചിൽ ഭീഷണി

പൊയ്യ വട്ടക്കോട്ടയിൽ 
6 കുടുംബങ്ങളെ മാറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021
മാള 
മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് പൊയ്യ വട്ടക്കോട്ടയിൽ ആറു കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ടാണ് കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, പൊയ്യ വില്ലേജ് ഓഫീസർ ജോയ്‌ കെ മാത്യു എന്നിവരുടെ നേതൃത്വത്തിൽ കുടുംബങ്ങളെ മാറ്റിയത്.  കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ പുല്ലൻകുളങ്ങര പാടശേഖരത്തിലെ നൂറേക്കറോളം നെൽകൃഷി നശിച്ചു.  
പുത്തൻചിറ പാറപ്പെട്ട കുറുങ്ങാം പാടശേഖരത്തിലെ 60 ഏക്കർ നെൽകൃഷിയും വെള്ളത്തിൽ മുങ്ങി. ഞാറു നട്ട്‌ പതിനഞ്ചാം ദിവസമാണ്‌ മഴ പെയ്‌തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top