28 November Saturday

ഡിവൈഎഫ്ഐ മെമ്പര്‍ഷിപ്‌ ക്യാമ്പയിന്‍ 21 മുതല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020

 

തൃശൂർ
‘സമര ഇന്ത്യയുടെ കരുത്താവുക’എന്ന മുദ്രാവാക്യമുയർത്തി  മെമ്പർഷിപ്‌ ക്യാമ്പയിനിൽ ജില്ലയിൽ അഞ്ചേമുക്കാൽ ലക്ഷം യുവജനങ്ങളെ ഡിവൈഎഫ്ഐയിൽ അംഗങ്ങളാക്കും. ബുധനാഴ്ചമുതൽ തിങ്കളാഴ്ചവരെ ആറു ദിവസങ്ങളിലാണ്  ക്യാമ്പയിൻ. 25ന്‌‌ മൈമ്പർഷിപ്‌‌ ഡേ. 17 ബ്ലോക്ക് കമ്മിറ്റികളിലെ 201 മേഖലാ കമ്മിറ്റിക്കുകീഴിൽ  2200 യൂണിറ്റുകളിൽ  പ്രവർത്തകർ ക്യാമ്പയിനിറങ്ങും.   
 ജനാധിപത്യവും മതനിരപേക്ഷതയും തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾക്കെതിരെ സമാനതകളില്ലാത്ത പോരാട്ടം യുവതയുടെ നേതൃത്വത്തിൽ തുടരുകയാണ്.  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും  സർക്കാർ ആശുപത്രികളിൽ സൗജന്യ ഉച്ചഭക്ഷണവിതരണം, രക്തദാനം ഉൾപ്പെടെ ഡിവൈഎഫ്ഐ കാലികപ്രശ്‌നങ്ങൾ ഏറ്റെടുത്ത്‌   പ്രവർത്തിക്കുന്നു.  അംഗത്വ വിതരണം വിജയിപ്പിക്കാൻ പ്രവർത്തകരോട്‌   ജില്ലാ സെക്രട്ടറി പി ബി അനൂപ്, പ്രസിഡന്റ് കെ വി രാജേഷ് എന്നിവർ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top