24 November Tuesday
സിപിഐ എം നിർമിച്ച വീട്‌ കൈമാറി

ഗീതയ്‌ക്ക്‌ "സ്‌നേഹവീട്'‌ കൈമാറി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 20, 2020
 
വലപ്പാട്‌
സിപിഐ എം നിർമിച്ച്‌ നൽകുന്ന സ്നേഹഭവനത്തിന്റെ ഉദ്ഘാടനവും താക്കോൽദാനം നടന്നു. സിപിഐ എം വലപ്പാട് ലോക്കൽ കമ്മറ്റി നേതൃത്വത്തിലാണ് അമ്മയും  രണ്ടു കുട്ടികളുമടങ്ങിയ നിർധനകുടുംബത്തിന് എട്ടു ലക്ഷം രൂപ ചെലവഴിച്ച്  വീട് നിർമിച്ച് നൽകിയത്. മുരിയാംതോട് പടിഞ്ഞാറ് ചേന്ദംകുളം പരേതനായ രാജുവിന്റെ ഭാര്യ ഗീതയ്‌ക്കാണ് വീട് കൈമാറിയത്. സ്നേഹഭവനത്തിന്റെ ഉദ്ഘാടനം മന്ത്രി എ സി മൊയ്തീൻ ഓൺലൈനിലൂടെ നിർവഹിച്ചു. ലോക്കൽ സെക്രട്ടറി കെ കെ ജിനേന്ദ്രബാബു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് താക്കോൽ കൈമാറി. ഏരിയ കമ്മിറ്റിയംഗം എം എ ഹാരിസ് ബാബു, ബ്ലോക്ക്  പ്രസിഡന്റ് ഡോ.സുഭാഷിണി മഹാദേവൻ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ വലപ്പാട് മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി കുടുംബത്തിന് ടിവി യും നൽകി. ഇതോടൊപ്പം വീട് നിർമാണത്തിന് നേതൃത്വം നൽകിയ പാർടിയംഗം ഹമീദ് തടത്തിലിനെ ആദരിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ വി ആർ ബാബു സ്വാഗതവും പി എ രാമദാസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top