27 November Sunday

തെരുവ് നായയുടെ കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

 കൊടകര

കായിക പരിശീലനത്തിനിടെ യുവാവിന് തെരുവുനായയുടെ കടിയേറ്റു.  കൊടകര സ്കൂൾ മൈതാനിയിൽ തിങ്കൾ രാവിലെ പരിശീലനത്തിനെത്തിയ അവിട്ടത്തൂർ  പേങ്ങിപ്പറമ്പിൽ വർഗീസിനെയാണ് തെരുവുനായ കടിച്ചത്.   കൊടകരയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന്‌ പ്രാഥമിക ശുശ്രൂഷകൾക്കുശേഷം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സതേടി.
 പരിശീലനത്തിനെത്തിയ വർഗീസിനും സംഘത്തിനും നേരെ പതിനഞ്ചോളം തെരുവുനായ്ക്കൾ പാഞ്ഞടുക്കുകയായിരുന്നു.  കൊടകര മൈതാനിയിലും ടൗണിലും  പരിസരപ്രദേശങ്ങളിലും  തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. വിദ്യാർഥികളും നാട്ടുകാരുമടക്കം   വിനോദത്തിനും കായിക പരിശീലനത്തിനുമായി  ആശ്രയിക്കുന്ന കൊടകര സ്കൂൾ മൈതാനിയിലെ തെരുവുനായശല്യത്തിന്   ശാശ്വത  പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top