Deshabhimani

പ്രതിഷേധിച്ച് യുവാക്കളും സ്ത്രീകളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 11:47 PM | 0 min read

തൃശൂർ
കൊൽക്കത്ത ആർജികാർ മെഡിക്കൽ കോളേജിൽ യുവ ഡോക്ടറെ  ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, എസ്എഫ്ഐ, എഐഡിഡബ്ല്യുഎ എന്നിവയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. യുവാക്കളും സ്ത്രീകളും വിദ്യാർഥികളുമടക്കം നിരവധി പേർ പ്രതിഷേധത്തിന്റെ ഭാ​ഗമായി. തൃശൂർ സിഎംഎസ് കോളേജിന്റെ മുന്നിൽ നിന്നാരംഭിച്ച പ്രകടനം കോർപറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു.
പൊതുയോ​ഗം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ അധ്യക്ഷയായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി വി പി ശരത്ത് പ്രസാദ്, ജനാധിപത്യ മഹിളാ അസോസിയേഷൻ  സംസ്ഥാന ജോയിന്റ് സെക്രട്ടറി മേരി തോമസ്, സംസ്ഥാന കമ്മിറ്റിയം​ഗം കെ വി നഫീസ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ, ട്രഷറർ കെ എസ് സെന്തിൽകുമാർ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ആർ വിഷ്ണു എന്നിവർ സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home