16 October Wednesday

കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

കെഎസ്ഇബി പെൻഷൻസ് അസോസിയേഷൻ ജില്ലാ സമ്മേളനവും ഡിവിഷൻ രൂപീകരണ സമ്മേളനവും 
കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യുന്നു

വടക്കാഞ്ചേരി 
കെഎസ്ഇബിയുടെ എങ്കക്കാട് ചാർജിങ് സ്റ്റേഷൻ പ്രവർത്തന ക്ഷമമാക്കണമെന്ന് കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വടക്കാഞ്ചേരിയിൽ കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനവും വടക്കാഞ്ചേരി ഡിവിഷൻ രൂപീകരണ സമ്മേളനവും കെ രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ ടി ബേബി അധ്യക്ഷനായി. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ, നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ, കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി ബാലകൃഷ്ണപ്പിള്ള, ടി എൻ വെങ്കിടേശ്വരൻ, കെ എസ് ജോർജ്‌, കെ എസ് സൈനുദ്ദീൻ, എം ബി  രാജേഷ്, 
എ സെയ്ഫുദീൻ, എം മുരളീധരൻ, എ ജെ പോൾ, കെ ആർ ദിവാകരൻ, ടി കെ വേണുഗോപാലൻ, കെ വി ജോസ്, ടി വി ദേവദാസ് എന്നിവർ സംസാരിച്ചു. കെഎസ്ഇബി പെൻഷനേഴ്സ് അസോസിയേഷൻ 38–-ാമത് സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ 29, 30 തീയതികളില്‍ നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top