09 October Wednesday

പ്രവാസി ബിസിനസ് ലോൺ ക്യാമ്പ് 30ന്

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024
തൃശൂർ
തൃശൂർ, പാലക്കാട് ജില്ലകളിലെ പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും കാനറാ ബാങ്കും ചേർന്ന് 30ന്  തൃശൂരിൽ പ്രവാസി  ബിസിനസ് ലോൺ ക്യാമ്പ് സംഘടിപ്പിക്കും. നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിന് സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ്  പദ്ധതി പ്രകാരമാണ് ക്യാമ്പ്. 
രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാനും നിലവിലുള്ളവ വിപുലീകരിക്കാനും ക്യാമ്പ് പ്രയോജനപ്പെടുത്താം. താൽപ്പര്യമുള്ളവർ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്‌ഡ്‌ കോൾ സർവീസ്)  ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top