27 September Monday

വാക്‌സിൻ കേന്ദ്രങ്ങളിൽ തിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 20, 2021

തൃശൂർ ജനറൽ ഹോസ്‌പിറ്റലിൽ കോവിഡ് വാക്സിൻ എടുക്കാനെത്തിയവരുടെ തിരക്ക്

 

തൃശൂർ
കോവിഡ്‌ വാക്‌സിൻ കേന്ദ്രങ്ങളിൽ തിങ്കളാഴ്‌ച വൻ തിരക്ക്‌ അനുഭവപ്പെട്ടു. ഏപ്രിൽ പത്തിന്‌ മുമ്പ്‌ കോവിഷീൽഡ്‌  ആദ്യ ഡോസ്‌ സ്വീകരിച്ചവർക്ക്‌ തിങ്കളാഴ്‌ച രണ്ടാം ഡോസ്‌ ലഭിക്കുമെന്ന ആരോഗ്യ വകുപ്പിന്റെ അറിയിപ്പ്‌ ഉണ്ടായിരുന്നു. 
ഇതേത്തുടർന്നാണ്‌ തിങ്കളാഴ്‌ച ജില്ലയിലെ വാക്‌സിൻ കേന്ദ്രങ്ങളിലെല്ലാം തിരക്കനുഭവപ്പെട്ടത്‌. ആരോഗ്യ കേന്ദ്രങ്ങൾക്കു മുമ്പിൽ രാവിലേ മുതൽ ആളുകൾ ക്യൂ നിൽക്കുന്ന സ്ഥിതിയായിരുന്നു. വാക്സിൻ കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടംകൂടുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ പ്രദേശത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യ കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടതിന്‌ ശേഷം മാത്രം വാക്സിൻ സ്വീകരിക്കാൻ എത്താനായിരുന്നു അറിയിപ്പ്‌. 
ഇത്‌ ആളുകൾ കൃത്യമായി പാലിക്കാത്തതിനാലാണ്‌ തിരക്ക്‌ കൂടുന്ന സാഹചര്യം ഉണ്ടായത്‌. കോവിഡ്‌ പ്രോട്ടോകോൾ പാലിക്കാതെ മിക്കയിടങ്ങളിലും ആളുകൾ കൂട്ടം കൂടി നിൽക്കുന്ന സ്ഥിതിയുമുണ്ടായി. തൃശൂർ ജനറൽ ആശുപത്രിയിൽ അധികൃതരും വാക്‌സിൻ എടുക്കാൻ വന്നവരും തമ്മിൽ തർക്കവും നടന്നു. ഏതാണ്ട്‌ നൂറിലധികം പേർ ജില്ലാ ആശുപത്രിയിൽ വാക്‌സിൻ സ്വീകരിക്കാൻ എത്തിയിരുന്നു. 
മുൻകൂട്ടി ബുക്ക്‌ ചെയ്യാത്തവർക്ക്‌ വാക്‌സിൻ നൽകാൻ കഴിയില്ലെന്ന അധികൃതരുടെ നിർദേശമായിരുന്നു തർക്കത്തിനിടയാക്കിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top