29 July Thursday
കെസിഇയു ധനസഹായം വിതരണം ചെയ്‌തു

കുട്ടികളുടെ സംരക്ഷണം സർക്കാർ 
ഉറപ്പുവരുത്തും–- മന്ത്രി രാധാകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 20, 2021

കേരള കോ – ഓപ്പറേറ്റീവ് എംപ്ലോയീസ്- യൂണിയൻ (സിഐടിയു) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സംരക്ഷണ ഫണ്ട് വിതരണം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

 
തൃശൂർ
നാട്ടിലെ മുഴുവൻ കുട്ടികളുടെയും സംരക്ഷണം  എൽഡിഎഫ്‌ സർക്കാർ ഉറപ്പു വരുത്തുമെന്ന്‌ ദേവസ്വം,  പട്ടികജാതി–വർഗ മന്ത്രി  കെ രാധാകൃഷ്‌ണൻ പറഞ്ഞു.  ഓൺലൈൻ പഠനത്തിന്‌ എല്ലാ കുട്ടികൾക്കും സൗകര്യമുണ്ടാക്കും.  
കോവിഡ്‌ മഹാമാരിയിൽ രക്ഷിതാക്കൾ നഷ്‌ടപ്പെട്ട്‌ അനാഥരായ കുട്ടികൾക്കുള്ള കേരള കോ–-ഓപ്പറേറ്റീവ്‌ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി സ്വരൂപിച്ച സാമ്പത്തിക സഹായം നൽകുന്ന ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  കുട്ടികൾക്കുള്ള സഹായം മന്ത്രിമാരായ   കെ രാധാകൃഷ്‌ണനും കെ രാജനും വിതരണം ചെയ്‌തു.  മുരളി പെരുനെല്ലി എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്‌,   സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌,  ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി കെ ഷാജൻ എന്നിവർ സംസാരിച്ചു.  യൂണിയൻ ജില്ലാ പ്രസിഡന്റ്‌ എ ടി ഉണ്ണികൃഷ്‌ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സുകു കെ ഇട്ട്യേശൻ  സ്വാഗതവും  ട്രഷറർ ബി എൽ ബാബു നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top