23 July Tuesday

ചാലക്കുടിയിൽ ആയുർവേദ ആശുപത്രി

വെബ് ഡെസ്‌ക്‌Updated: Thursday Jun 20, 2019
ചാലക്കുടി
ചാലക്കുടിയിൽ ആയുഷ‌്–-ആയുർവേദ ആശുപത്രി നിർമാണത്തിന‌് ഭരണാനുമതിയായെന്ന‌് ബി ഡി ദേവസി എംഎൽഎ അറിയിച്ചു. നാഷണൽ ഹെൽത്ത‌് മിഷൻ–-സ‌്റ്റേറ്റ‌് മിഷൻ ഡയറക്ടറുടെ ഇതു സംബന്ധിച്ച ഉത്തരവ‌് പുറത്തിറങ്ങി. 11,12,00,000 രൂപയുടെ ഡിപിആർ പരിശോധിച്ച‌് 11,08,20,000 രൂപയുടെ ഭരണാനുമതിയാണ‌് ലഭിച്ചത‌്. രാഘവൻ തിരുമുൽപ്പാടിന്റെ പേരിലാണ‌് ആയുഷ‌്–-ആയുർവേദാശുപത്രി നിർമിക്കുക. നേത്രചികിത്സയുൾപ്പെ‌ടെ ആയുർവേദം, സിദ്ധ, യുനാനി ചികിത്സാസൗകര്യങ്ങൾ ഉൾപ്പെടുന്നതാണ‌് ചാലക്കുടിയിലെ ആയുർവേദ ചികിത്സാകേന്ദ്രം എന്ന‌് എംഎൽഎ അറിയിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top