05 July Tuesday

നായനാർക്ക്‌ സ്‌മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2022
തിരുവനന്തപുരം\ തൃശൂർ
മുൻ മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായിരുന്ന ഇ കെ നായനാർക്ക്‌ നാടിന്റെ സ്‌മരണാഞ്ജലി. പാർടി ഓഫീസുകൾ അലങ്കരിച്ചും പ്രഭാതഭേരി നടത്തിയും അനുസ്‌മരണപരിപാടികൾ സംഘടിപ്പിച്ചും നാട്‌ പ്രിയനേതാവിന്റെ 18–-ാം ചരമവാർഷികദിനത്തിൽ സ്‌മരണ പുതുക്കി. 
തിരുവനന്തപുരം എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പുത്തലത്ത്‌ ദിനേശനും ദേശാഭിമാനിയിൽ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ളയും പതാക ഉയർത്തി.  കണ്ണൂർ പയ്യാമ്പലത്തെ സമൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി.  നായനാർ അക്കാദമിയിൽ നടന്ന പരിപാടിയിൽ ഇ പി ജയരാജൻ അനുസ്‌മരണപ്രഭാഷണം നടത്തി. എം വി ജയരാജൻ സ്വാഗതം പറഞ്ഞു. പി ജയരാജൻ അധ്യക്ഷനായി. 
 കല്യാശേരിയിലെ അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്‌തു.  
 ജില്ലയിൽ   പാർടി ഓഫീസുകൾ അലങ്കരിച്ചും പതാക ഉയർത്തിയും  ഛായാചിത്രങ്ങളിൽ പുഷ്‌പാർച്ചന  നടത്തിയും ആചരിച്ചു. ദേശാഭിമാനി തൃശൂർ യൂണിറ്റിൽ സിപിഐ എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നായനാർ ദിനാചരണം നടത്തി. ലോക്കൽ സെക്രട്ടറി  എ ജി സന്തോഷ്‌ പതാക ഉയർത്തി. കെ റെയിലും മാധ്യമങ്ങളുടെ പ്രതീതി നിർമാണവും എന്ന വിഷയത്തിൽ കെ ടി കുഞ്ഞിക്കണ്ണൻ അനുസ്‌മരണ പ്രഭാഷണം നടത്തി. ടോം പനയ്‌ക്കൽ അധ്യക്ഷനായി. കെ ആർ ദാസ്‌, മെൽവിൻ കെ ജോർജ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top