16 September Monday
സിപിഐ എം നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം

ഇനി മാലിന്യമുക്ത ജില്ല

സ്വന്തം ലേഖകൻUpdated: Monday May 20, 2019

ഊരകത്ത് റോഡരികിലെ ശുചീകരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം മുരളി പെരുനെല്ലി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 

 
 
തൃശൂർ
‘മാലിന്യ മുക്ത കേരളം’ എന്ന ലക്ഷ്യത്തോടെ സിപിഐ എം നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണത്തിൽ  ജില്ലയിൽ  നീക്കം ചെയ‌്തത‌്  ആയിരക്കണക്കിന‌് ടൺ  മാലിന്യം. ഓരോ കേന്ദ്രങ്ങളിലും നിരവധി  പ്രവർത്തകർ ശുചീകരണ യജ്ഞത്തിൽ പങ്കാളിയായി. -പ-ഞ്ചാ-യ-ത്ത്-- മു-നിസി-പ്പൽ- പ്ര-ദേ-ശ-ങ്ങ-ളി-ലെ- വാർ-ഡ്-- ത-ല-ത്തി-ലാ-ണ് രണ്ടു ദിവസമായി - ശുചീകരണം നടന്നത‌്-.- ഇ-തി-നാ-യി- സി-പി-ഐ- എം-- ബ്രാ-ഞ്ചു-ക-ളു-ടെ- നേ-തൃ-ത്വ-ത്തിൽ- സ്--ക്വാ-ഡു-കൾ- രൂ-പീ-ക-രി-ച്ചാ-ണ്- പ്ര-വർ-ത്ത-നം- സം-ഘ-ടി-പ്പി-ച്ച-ത്-.- വീ-ടു-ക-ളു-ടേ-യും- ആ-ശു-പ-ത്രി-ക-ളു-ടേ-യും- പൊ-തു-സ്ഥാ-പന-ങ്ങ-ളു-ടെ- ഓ-ഫീ-സി-ന്റെ- പ-രി-സ-ര-വും- കു-ള-ങ്ങ-ളും- തോ-ടു-ക-ളും- കി-ണ-റു-ക-ളും- പു-ഴ-ക-ളും- വൃ-ത്തി-യാ-ക്കി.  വൻതോതിൽ  മാലിന്യം നീക്കി. 
തൃശൂർ ഏരിയ കമ്മിറ്റിയും ശക്തൻ ലോക്കൽ കമ്മിറ്റിയും  സംയുക്തമായി കോർപറേഷൻ ജനറൽ ആശുപത്രി പരിസരം ശുചീകരിച്ചു.   ജി-ല്ലാ- സെ-ക്ര-ട്ട-റി-യ-റ്റം-ഗ-ം പി കെ ഷാജൻ ഉദ‌്ഘാടനം ചെയ‌്തു. ഇ വി കൊച്ചുദേവസി അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ചാവക്കാട‌്‌ ഏരിയയിൽ ചാവക്കാട‌്‌ ഈസ്റ്റ‌്‌ ലോക്കൽ കമ്മിറ്റി  നേതൃത്വത്തിൽ  കനോലി കനാൽ വഞ്ചിക്കടവ‌്‌ തീരം വൃത്തിയാക്കി‌. ജില്ലാ സെക്രട്ടറിയറ്റംഗം കെ വി അബ്ദുൾഖാദർ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു.  എ എച്ച‌്‌ അക‌്ബർ അധ്യക്ഷനായി. ജൈവ മാലിന്യം കുഴിച്ചുമൂടി. പ്ലാസ്റ്റിക‌് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ഗുരുവായൂർ നഗരസഭ ആരോഗ്യ വിഭാഗം കൊണ്ടുപോയി.  
വടക്കാഞ്ചേരി  ഏരിയ കമ്മിറ്റിയും തെക്കുംകര ഈസ്റ്റ‌് ലോക്കൽ കമ്മിറ്റിയും  വാഴാനി ഡാം പരിസരവും വിനോദ സഞ്ചാര കേന്ദ്രത്തിലെ പൂന്തോട്ടവും  വൃത്തിയാക്കി.  ജില്ലാ സെക്രട്ടറിയറ്റംഗം സേവ്യർ ചിറ്റിലപ്പിള്ളി  ഉദ‌്ഘാടനം ചെയ‌്തു.  ഏരിയ സെക്രട്ടറി  പി എൻ സുരേന്ദ്രൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത‌്‌ പ്രസിഡന്റ‌് മേരി തോമസ‌്‌ സംസാരിച്ചു. 
മണലൂർ ഏരിയയിലെ  അന്നകര ലോക്കൽ കമ്മിറ്റി ഊരകത്തെ റോഡിനിരുവശവും വൃത്തിയാക്കി. ജില്ലാ സെക്രട്ടറിയറ്റംഗം മുരളി പെരുനെല്ലി എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു. ഷീമാ ഉണ്ണികൃഷ‌്ണൻ അധ്യക്ഷനായി. 
ഇരിങ്ങാലക്കുട  ഏരിയയിൽ  പടിയൂർ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ  എടത്തിരിഞ്ഞി സെന്ററിലെ  വലിയ തോടുകൾ  വൃത്തിയാക്കി. ഏരിയ സെക്രട്ടറി  കെ സി പ്രേമരാജൻ  ഉദ‌്ഘാടനം ചെയ‌്തു. എ കെ പ്രസന്നൻ അധ്യക്ഷനായി. 
പൊറത്തിശേരി  സൗത്ത‌് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ  ഇരിങ്ങാലക്കുട  ബ്ലോക്ക‌് സെന്റർ പരിസരവും റോഡും ശുചീകരിച്ചു.  ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ‌് കളക്കാട്ട‌് ഉദ‌്ഘാടനം ചെയ‌്തു. എം ബി രാജു അധ്യക്ഷനായി.  ചേർപ്പ‌് ഏരിയയിലെ പാലിശേരി ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ  കണിമംഗലം  പാലം പരിസരത്ത‌് നടന്ന ശുചീകരണം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ കെ ശ്രീനിവാസൻ ഉദ‌്ഘാടനം ചെയ‌്തു. വി ജി വനജകുമാരി അധ്യക്ഷയായി.
വടക്കേക്കാട‌്‌ ലോക്കൽ കമ്മിറ്റി കാർത്തികപ്പള്ളി കുളം വൃത്തിയാക്കി.  ടി ടി ശിവദാസ‌് ഉദ‌്ഘാടനം ചെയ‌്തു. ലോക്കൽ സെക്രട്ടറി ഷംസു കല്ലൂർ അധ്യക്ഷനായി.    ചേലക്കര ദേശമംഗലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ ദേശമംഗലം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ‌്കൂൾ പരിസരം വൃത്തിയാക്കി. നാട്ടിക ഏരിയായിലെ കുണ്ടലിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  തെരുവ‌് തോട‌് ശുചീകരിച്ചു.   എം എ ഹാരീസ‌്ബാബു ഉദ‌്ഘാടനം  ചെയ‌്തു. കെ ആർ രാജേഷ‌് അധ്യക്ഷനായി.
പ്രധാന വാർത്തകൾ
 Top