16 September Monday

മലയാളിമുദ്ര പുരസ‌്കാരങ്ങൾ സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 20, 2019

മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ മലയാളിമുദ്ര പുരസ്കാരം മന്ത്രി വി എസ‌് സുനിൽകുമാറിൽനിന്ന‌് ദേശാഭിമാനി സീനിയർ സബ‌് എഡിറ്റർ കെ പ്രഭാത‌് ഏറ്റുവാങ്ങുന്നു

തൃശൂർ
മലയാളി സാംസ‌്കാരികം ചാരിറ്റബിൾ ട്രസ്റ്റിന്റെ  മലയാളിമുദ്ര പുരസ‌്കാരം സമ്മാനിച്ചു.  ദേശാഭിമാനി സീനിയർ സബ‌് എഡിറ്റർ കെ പ്രഭാത‌് ഉൾപ്പെടെയുള്ളവർ പുരസ‌്കാരം ഏറ്റുവാങ്ങി.
മന്ത്രി വി എസ‌് സുനിൽകുമാർ, ഹൈക്കോടതി ജഡ‌്ജി എൻ നഗരേഷ‌് എന്നിവർ  പുരസ‌്കാരം  സമ്മാനിച്ചു. ആർ ഗിരീഷ‌്കുമാർ (മാതൃഭൂമി), പോൾ മാത്യു (ദീപിക), ജോൺ കോര (ജന്മഭൂമി), ഭാസി പാങ്ങിൽ (കേരള കൗമുദി), ശ്യാം കെ വാര്യർ (അമൃത), പി എൽ ഫിന്നി (ടിസിവി), ജനം ടിവി, എസ‌്‌ ജെ സിനു, ബാബുരാജൻ പണിക്കത്ത‌്, ഉമ പ്രേമൻ, സേവാഭാരതി, അഡ്വ. സി കെ അംബികാസുതൻ, രഞ്ചു രഞ‌്ജിമാർ, സംഗീത കരുമത്തിൽ, രഘുരാം കൃഷ‌്ണൻ, നൗഷാദ‌് സാഫ‌്റോൺ,  ഡോ. നന്ദിനി വർമ, കെ ബാലകൃഷ‌്ണപ്പണിക്കർ, എം എസ‌് മോഹനൻ, മീര സുന്ദരം, വി പി ഓമന കുമാരി, ജോസ‌് കാവിൽ, ഡോ. റിനോഷ‌് ജയിംസ‌്, പ്രൊഫ. എൻ ജെ വർഗീസ‌്, പ്രൊഫ. എം രാജേന്ദ്രൻ, അശോകൻ കുന്നുങ്ങൽ, എം സുനിൽ, ജോൺ ചെറിയാൻ, പി വിനോദ‌്കുമാർ നായർ, എം രവീന്ദ്രനാഥൻ എന്നിവരും പുരസ‌്കാരങ്ങൾ  ഏറ്റുവാങ്ങി.  
അഡ്വ. വി ഗിരീശൻ അധ്യക്ഷനായി. അഡ്വ. എ ഡി ബെന്നി സ്വാഗതവും അഡ്വ. എം ആർ മനോജ‌്കുമാർ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top