13 May Thursday

ഇനി വാക്‌സിനേഷന്‌ ഓണ്‍ലൈ‌ൻ 
രജിസ്‌ട്രേഷൻ നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Tuesday Apr 20, 2021
തൃശൂർ
ഇനിമുതൽ മുൻകൂട്ടി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തി സമയം ലഭിച്ചശേഷം മാത്രമേ കോവിഡ് വാക്‌സിനേഷനുവേണ്ടി ടൗൺ ഹാളിൽ എത്താൻ പാടുള്ളൂ. ഒരു ദിവസം 500 പേർക്ക് മാത്രമായിരിക്കും ചൊവ്വാഴ്‌ചമുതൽ വാക്‌സിനേഷൻ. കോവിഡ് അതിതീവ്ര വ്യാപനത്തിന്റെ സാഹചര്യത്തിൽ വാക്‌സിനേഷൻ കേന്ദ്രത്തിലെ ക്രമാതീതമായ തിരക്ക് കുറയ്‌ക്കുന്നതിനായാണ് 500 പേർക്ക് മാത്രമായി നിജപ്പെടുത്തിയത്‌. 
കൂടാതെ കണ്ടെയ്‌ൻമെന്റ് സോണിലുള്ളവരും രോഗ ലക്ഷണങ്ങളുള്ളവരും വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ പോകരുതെന്നും ഡിഎംഒ അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top