17 July Wednesday
ഉറക്കം നഷ്ടപ്പെട്ട് യുഡിഎഫ്

"1750' അല്ല; ചാലക്കുടിയിൽ ഇന്നസെന്റ‌് നടപ്പാക്കിയത‌് "1751.54' കോടിയുടെ വികസനം

വെബ് ഡെസ്‌ക്‌Updated: Saturday Apr 20, 2019
ചാലക്കുടി> ചാലക്കുടി ലോക‌്സഭാ മണ്ഡലത്തിൽ ഇന്നസെന്റ് മുൻകൈയെടുത്ത് നടപ്പാക്കിയ 1750 കോടി രൂപയുടെ വികസന പദ്ധതികൾക്കൊപ്പം പട്ടികയിൽ ചേർക്കാൻ വിട്ടുപോയ 1.54 കോടി രൂപയുടെ വികസനപദ്ധതികൾ കൂടിയുണ്ടെന്ന് എൽഡിഎഫ്. നേരത്തെ പ്രസിദ്ധീകരിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചേർക്കാൻ വിട്ടുപോയ ആറ് റോഡ് പദ്ധതികൾ കൂടിയുണ്ട്. വാരിയംപറമ്പ്–- പ്ലാക്കത്തറ റോഡ് (22 ലക്ഷം), മാമ്പ്ര–-കരിക്കട്ടക്കുന്ന് റോഡ് (18.5 ലക്ഷം), മലയാറ്റൂർ–- കളരി–- കരിപ്പായ (26 ലക്ഷം), കുറ്റിച്ചിറക്കടവ് റോഡ് (36 ലക്ഷം), എൽഐ കനാൽ ബണ്ട് റോഡ് (34 ലക്ഷം), മംഗലതൃക്കോവ് റോഡ് (18 ലക്ഷം) എന്നിവയാണിവ.
 
എംപി ഫണ്ടിൽനിന്ന് പണം നൽകി നിർമിച്ച റോഡുകൾക്കുപുറമെ കേന്ദ്ര റോഡ് ഫണ്ടിൽനിന്ന് 123 കോടിയും മണ്ഡലത്തിലെ വിവിധ റോഡുകൾക്കായി ഇന്നസെന്റ് ലഭ്യമാക്കി. കേന്ദ്ര റോഡ് ഫണ്ടിനുവേണ്ടി റോഡുകളുടെ നീണ്ട പട്ടിക സംസ്ഥാന സർക്കാർ ഓരോ വർഷവും സമർപ്പിക്കാറുണ്ടെങ്കിലും ഇവയിൽ പരിമിത എണ്ണം റോഡുകൾക്ക് മാത്രമേ അനുമതി ലഭിക്കാറുള്ളൂ. ഇതിൽ എംപിമാർ കേന്ദ്രസർക്കാരിൽ ചെലുത്തുന്ന സമ്മർദം നിർണായകമാണ്. 2014–- 15ലും 2015–- 16ലും യുഡിഎഫ് കേരളം ഭരിക്കുമ്പോൾ ചാലക്കുടി മണ്ഡലത്തിൽ ഒരു ഫണ്ടും അനുവദിക്കാൻ അന്നത്തെ സംസ്ഥാന സർക്കാർ സഹായം നൽകിയില്ല.
 
ലോക‌്സഭാ മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ പരിഹരിക്കാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കേണ്ടത് എംപിയുടെ ഉത്തരവാദിത്തമാണ്. കേന്ദ്രസർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്കുപുറമെ സംസ്ഥാന സർക്കാരിനേയും ഗ്രാമപഞ്ചായത്തുകൾവരെയുള്ള ത്രിതല ഭരണസംവിധാനത്തേയും ഇതിനായി ഉപയോഗപ്പെടുത്തണം. ഈ ഉത്തരവാദിത്തം സമർഥമായി നിർവഹിക്കുകയാണ് ഇന്നസെന്റ് ചെയ്തത്. ഇതിനു പുറമേ പൊതുമേഖലാ കമ്പനികളുടെ സിഎസ്ആർ ഫണ്ടും മണ്ഡലത്തിൽ പ്രയോജനപ്പെടുത്തി. മുൻ എംപി ചെലവഴിക്കാതെയിട്ടിരുന്ന 2.5 കോടി രൂപ ഉപയോഗപ്പെടുത്താൻ സാധിച്ചുവെന്നറിയുമ്പോഴാണ് ഇന്നസെന്റിന്റെ മികവ് ഏവർക്കും ബോധ്യമാകുക.
 
എംപി ഫണ്ടു ഉപയോഗിച്ച് നടപ്പാക്കേണ്ട ബാധ്യത മാത്രമാണ് യുഡിഎഫിന് വികസനമെന്നതിനാൽ വികസനത്തുടർച്ചയ്ക്ക് ഇടതുപക്ഷം വീണ്ടും വരേണ്ടത് പ്രധാനമാണെന്നും ഇടതുപക്ഷ ജനാധിപത്യമുന്നണി വാർത്താക്കുറിപ്പിൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top