04 April Saturday

യുവതയ്‌ക്ക്‌ പ്രോത്സാഹനം

സി എസ്‌ സുനിൽUpdated: Thursday Feb 20, 2020

സന്ദീപ്.

നാട്ടിക
നിറഞ്ഞ സന്തോഷവുമായി സർക്കാരിന് നന്ദിയറിയിച്ച് ഫുട്‌ബോൾ  ഗോൾകീപ്പർ സന്ദീപും കുടുംബവും. തളിക്കുളം ഹൈസ്കൂളിന്  അടുത്ത് താമസിക്കുന്ന കടവത്തേരി സോമന്റെയും രത്‌നയുടെയും മകനുമായ സന്ദീപിനാണ് സംസ്ഥാന സർക്കാർ സ്പോട്സ് ക്വോട്ടയിൽ ജോലി നൽകുന്നത്.സർക്കാർ ജോലി ലഭിക്കുന്ന 195 പേരിൽ ഒരാളാണ് സന്ദീപ്. കലിക്കറ്റ് യൂണിവേഴ്സിറ്റി പരിശീലകൻ സജീവൻ ബാലനാണ്  സന്ദീപിനെ ഖത്തറിലേക്ക് വിളിച്ച് സർക്കാർ  ജോലി ലഭിക്കുവാനുള്ള ലിസ്റ്റിൽ പേര് വന്ന  വിവരം അറിയിക്കുന്നത്.   ചൊവ്വാഴ്ച നാട്ടിലെത്തി. ചെറുപ്പം മുതലേ ഫുട്‌ബോളിൽ പ്രിയമായിരുന്നു .അഞ്ചാം ക്ലാസ് മുതൽ ടി എസ്ജിഎ ക്യാമ്പിൽ പങ്കെടുക്കാറുണ്ട്. 
കൊൽക്കത്തയിൽ നടന്ന അണ്ടർ 13 ദേശീയ ചാമ്പ്യൻഷിപ്പിൽ കേരള ടീമിനെ പ്രതിനിധീകരിച്ചു.  സ്കൂൾ തലത്തിൽ ജില്ലാതല മത്സരങ്ങളിലും കോളേജ് തലത്തിൽ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ തൃശൂരിന് വേണ്ടി അണ്ടർ 20 തലത്തിലും സീനിയർ തലത്തിലും കളിച്ചു. ഇതിനിടയിലാണ് മൂന്ന് വർഷം മുമ്പ്‌ ഖത്തറിലേക്ക് പോകേണ്ടി വന്നത് അവിടെ വിവിധ ക്ലബ്ബുകളായ സിറ്റി എക്സ്ചേഞ്ച് സിറ്റി എഫ്സി തുടങ്ങിയവയിൽ കളിച്ചു.  കഷ്ടപ്പാടനുഭവിക്കുന്ന  താരങ്ങൾക്ക് ജോലി നൽകാനുള്ള   സർക്കാരിന്റെ തീരുമാനം   അഭിനന്ദനാർഹമാണ്.
ഇത് വളർന്നുവരുന്നവർക്ക് പ്രോത്സാഹനവുമാണ്.ഇതിന് സർക്കാരിന് പ്രത്യേകം നന്ദിയും അറിയിക്കുന്നു–-സന്ദീപും ഭാര്യ ഉണ്ണിമായയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top